കുൽഭൂഷൺ ജാദവും ഇന്ത്യൻ ഉദ്യോഗസ്ഥരും തമ്മിലുള്ള കൂടിക്കാഴ്ച പൂർണമാക്കാതെ അവസാനിപ്പിച്ചു.പാക്കിസ്ഥാനിലെ ഇന്ത്യൻ ഉദ്യോഗസ്ഥരുമായി തടസ്സങ്ങളില്ലാതെ
സംസാരിക്കാൻ കുൽഭൂഷൺ ജാദവിനെ പാക്കിസ്ഥാൻ അനുവദിക്കാതിരുന്നതിനാലാണ് കൂടിക്കാഴ്ച്ച പൂർണമാക്കാതെ അവസാനിപ്പിക്കേണ്ടി വന്നത്.ഇതേ തുടർന്ന്ഇന്ത്യ, പാക്കിസ്ഥാനെ ഔദ്യോഗികമായി പ്രതിഷേധമറിയിച്ചിട്ടുണ്ട്.
ചാരപ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ച് പാക് ജയിലിൽ കഴിയുന്ന കുൽഭൂഷൻ ജാദവുമായി മറ്റ് തടസ്സങ്ങളൊന്നും ഇല്ലാതെ സംസാരിക്കാൻ അനുവദിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.എന്നാൽ, ഇന്ത്യയുമായുള്ള കുൽഭൂഷൺ ജാദവിന്റെ കൂടിക്കാഴ്ച ക്യാമറയിൽ റെക്കോർഡ് ചെയ്യാൻ പാകിസ്ഥാൻ ശ്രമിച്ചെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. ഇന്ത്യൻ നാവികസേനയിലെ മുൻ ഉദ്യോഗസ്ഥൻ കൂടിയായിരുന്നു കുൽഭൂഷൺ ജാദവ്.
Discussion about this post