ഡല്‍ഹി : കേന്ദ്രസര്‍ക്കാരിനെതിരെയുള്ള രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ രംഗത്ത്. രാഹുല്‍ഗാന്ധിയുടെ ആറുമാസത്തെ ‘നേട്ടങ്ങള്‍’ എന്ന പേരിലാണ് പ്രകാശ് ജാവദേക്കര്‍ മറുപടി നല്‍കിയിരിക്കുന്നത്. രാഹുല്‍ ദിവസവും ട്വീറ്റ് ചെയ്യുന്നു. കോണ്‍ഗ്രസ് ട്വീറ്റ് പാര്‍ട്ടിയായി ചുരുങ്ങിയിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി ട്വിറ്ററിൽ കുറിച്ചു.
”കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നില്ല എന്നുതെളിയിക്കുന്നതാണ് ഒന്നിനു പിറകെ ഒന്നായി വരുന്ന ട്വീറ്റുകള്‍. കേന്ദ്രസര്‍ക്കാരിനെ ആക്രമിച്ച് തളര്‍ച്ച മാറ്റാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. എന്നാല്‍ അതിലും വിജയിക്കാനാവുന്നില്ല” എന്നും പ്രകാശ് ജാവദേക്കര്‍ പരിഹസിച്ചു.
ഫെബ്രുവരിയില്‍ ഷഹീന്‍ബാഗ് സംഘര്‍ഷം, മാര്‍ച്ചില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെയും മധ്യപ്രദേശ് സര്‍ക്കാരിന്റെയും പതനം, ഏപ്രിലില്‍ തൊഴിലാളികളെ പ്രകോപിപ്പിച്ചു. മെയില്‍ ചരിത്രപരമായ ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വി, ജൂണില്‍ ചൈനയ്ക്ക് വക്കാലത്തുമായി എത്തി, ജൂലൈയില്‍ ഭരണത്തിലുണ്ടായിരുന്ന രാജസ്ഥാനിലും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തകര്‍ച്ച ഇവയാണ് രാഹുല്‍ഗാന്ധിയുടെ ആറുമാസത്തെ നേട്ടങ്ങളെന്ന് കേന്ദ്രമന്ത്രി ജാവദേക്കര്‍ പരിഹാസരൂപേണ വ്യക്തമാക്കി.
Will tell Rahul Gandhi's achievements in last 6 months. Shaheen Bagh & riots in Feb, losing Scindia & MP govt in March, instigating labourers in April, 6th anniversary of historic poll defeat in May, advocating for China in June & party destroyed in Rajasthan in July: P.Javadekar https://t.co/2ftVRbBvAH pic.twitter.com/SEM5NtaLl9
— ANI (@ANI) July 21, 2020
Discussion about this post