തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി എം മനോജിന് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന മനോജ് നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
മന്ത്രിമാരായ തോമസ് ഐസക്, വിഎസ് സുനില്‍ കുമാര്‍, ഇപി ജയരാജന് എന്നിവര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തോമസ് ഐസകും ജയരാജനും രോഗമുക്തി നേടി നിലവില്‍ നിരീക്ഷണത്തിലാണ്. വിഎസ് സുനില്‍ കുമാര്‍ ചികിത്സയില്‍ തുടരുകയാണ്.
കണ്ണൂര്‍ എംപി കെ സുധാകരന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രന് കൊവിഡ് പൊസീറ്റീവായി ഡൽഹി എയിംസില്‍ ചികിത്സയിലുണ്ടായിരുന്നു. ഇദ്ദേഹം കഴിഞ്ഞ ദിവസം നെഗറ്റീവായി ഡല്‍ഹിയിലെ വസതിയിലേക്ക് മാറിയിട്ടുണ്ട്.
എംഎല്‍എമാരായ സണ്ണി ജോസഫ്, പുരുഷന് കടലുണ്ടി, റോഷി അഗസ്റ്റില്‍ എന്നിവര്‍ക്കും കോവിഡ് ബാധ കണ്ടെത്തിയിരുന്നു.
Discussion about this post