ഡല്‍ഹി: കൊവിഡ് സുരക്ഷാ നിര്‍ദേശങ്ങളുമായി 12 കോടി ജനങ്ങളിലേക്കെത്താനൊരുങ്ങി സി.ആര്.പി.എഫ്. അടുത്ത 100 ദിവസത്തിനുള്ളില്‍ 1600 സ്ഥലങ്ങളിലാവും സി.ആര്.പി.എഫിന്റെ ബോധവല്‍ക്കരണം നടക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സി.ആര്.പി.എഫ് നടപടി.
ചൊവ്വാഴ്ച നടന്ന യോഗത്തില്‍ അര്‍ധ സൈനിക വിഭാഗങ്ങളോട് കൊവിഡ് ബോധവല്ക്കരണത്തിനിറങ്ങാന് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. പ്രധാനമായും മൂന്ന് വിഷയങ്ങളിലാവും കാമ്പയിന് നടക്കുക. മാസ്കുകള്‍ ധരിക്കുക, കൈ കഴുകുക, സാമൂഹിക അകലം പാലിക്കുക എന്നിവയില്‍ ഊന്നിയാണ് കാമ്പയിന്. കഴിഞ്ഞ ആറ് മാസത്തിനിടെ 50,000 പേര്‍ക്ക് സഹായമെത്തിച്ചുവെന്നും സി.ആര്.പി.എഫ് പറഞ്ഞു.
നക്സല്‍ ബാധിത മേഖലകളിലുള്‍പ്പടെ മാസ്കും സാനിറ്റൈസറും വിതരണം ചെയ്തിട്ടുണ്ടെന്ന് സി.ആര്.പി.എഫ് വക്താവ് എം.ദിനകരന് പറഞ്ഞു. വടക്കു-കിഴക്കന്‍ മേഖലകളിലും ജമ്മുകശ്മീരിലും മാസ്കും സാനിറ്റൈസറും വിതരണം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post