തിരുവനന്തപുരം: സ്പ്രിംഗ്ലർ കരാറിൽ വീഴ്ചയുണ്ടായതായി അന്വേഷണ സമിതി കണ്ടെത്തി. കരാർ ഒപ്പിടും മുൻപ് പാലിക്കേണ്ട നടപടി ക്രമങ്ങളിൽ വീഴ്ച ഉണ്ടായി. നിയമ വകുപ്പുമായി ആലോചിച്ചില്ല. കരാർ ഒപ്പിടാൻ എം ശിവശങ്കർ മുൻകൈ എടുത്തു എന്നും മാധവൻ നമ്പ്യാർ സമിതി കണ്ടെത്തി.
സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. വ്യക്തിഗത വിവരങ്ങൾ രേഖപ്പെടുത്തുന്ന ഒരു സംവിധാനം വിദേശ കമ്പനിയെ ഏൽപ്പിക്കുമ്പോൾ സ്വീകരിക്കേണ്ട നിയമോപദേശം സ്വീകരിക്കുകയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയോ ചെയ്തില്ലെന്ന് സമിതി റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
മുഖ്യമന്ത്രിയുടെ ഐ ടി സെക്രട്ടറിയായിരുന്ന എം ശിവശങ്കർ കരാർ ഒപ്പിടാൻ മുൻകൈ എടുത്തുവെന്നും സമിതി നിരീക്ഷിച്ചു. കരാറുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും അടക്കമുള്ള കക്ഷികൾ ഉന്നയിച്ച ആരോപണങ്ങൾ തത്വത്തിൽ ശരിവെക്കുന്നതാണ് സമിതിയുടെ റിപ്പോർട്ട് എന്നാണ് സൂചന. റിപ്പോർട്ടിന്മേൽ നടപടിയെടുക്കാൻ സർക്കാർ നിർബ്ബന്ധിതമായാൽ സർക്കാരിന്റെ മുൻ നിലപാടുകൾക്ക് അത് കനത്ത തിരിച്ചടിയാകും.
Discussion about this post