അഹമ്മദാബാദ്: അഹമ്മദാബാദിലെ തെരുവുകളിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ പോസ്റ്ററുകൾ പതിച്ച സംഭവത്തിൽ കോൺഗ്രസ് കൗൺസിലർക്കെതിരെ കേസെടുത്തു. ഗുജറാത്തിലെ അംദാവാദ് മുൻസിപ്പൽ കോർപ്പറേഷൻ കൗൺസിലർ ഹാജി ഭായ് ഉൾപ്പെടെ 7 പേർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
സർവൈലൻസ് കാർഡിലെ ഹെഡ് കോൺസ്റ്റബിൾ ജോഗഭായ് കർമ്മൻഭായുടെ പരാതിയിലാണ് നടപടി. ഇന്ത്യൻ പീനൽ കോഡിലെ 188 ( ഉത്തരവാദിത്വപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരുടെ ഉത്തരവ് ലംഘിക്കുക) 269 (അപകടകരമായ ഏതെങ്കിലും രോഗത്തിനു കാരണമായേക്കാവുന്ന അണുബാധ പടരാൻ സാധ്യതയുള്ളതായി കരുതുന്ന പ്രവർത്തികളിൽ ഏർപ്പെടുക) ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചാർജ് ചെയ്തിട്ടുള്ളത്. ഈ സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവർ ലക്ഷ്യമിട്ടത് മതവിദ്വേഷം വളർത്തി ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനാണെന്ന് പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.
ഇമ്മാനുവേൽ മാക്രോണിന്റെ 150 പോസ്റ്ററുകളാണ് തെരുവുകളിൽ പതിച്ചിരുന്നത്. മാക്രോണിന്റെ മുഖത്ത് ചെരിപ്പുപയോഗിച്ച് ചവിട്ടിയ രീതിയിലായിരുന്നു പോസ്റ്ററുകൾ. സബർഹുസൈൻ ഖദ്രി, നജ്മബെൻ, മുഹമ്മദ് യൂനുസ്, മുഹമ്മദ് സലീം ഹുസൈൻ ഷെയ്ഖ്, അബ്ദുൽ ഹമീദ് തുടങ്ങിയ പതിനഞ്ചോളം പേർക്കെതിരെയാണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്.
Discussion about this post