കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകളുമായി കസ്റ്റംസ് കോടതിയിൽ. മുദ്ര വച്ച കവറിലാണ് കസ്റ്റംസ് തെളിവുകൾ കൈമാറിയത്.
അതേസമയം കേസുമായി ബന്ധപ്പെട്ട് ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ പിൻവലിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന അഡീഷണൽ സിജെഎം കോടതിയാല്‍ നല്കിയ ഹർജിയാണ് പിൻവലിച്ചത്. കസ്റ്റസി കാലാവധി പൂർത്തിയാക്കിയാണ് കസ്റ്റംസ് ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കിയത്.
കൂടാതെ സ്പേസ് പാര്‍ക്കില്‍ ശിവശങ്കര്‍ ഇടപെട്ട് സ്വപ്നയെ നിയമിച്ചത് വിവാദമായ പശ്ചാത്തലത്തിൽ ശിവശങ്കറിന്റെ മറ്റൊരു നിയമന തട്ടിപ്പ് കൂടി പുറത്ത് വന്നു. ഹൈക്കോടതിയിലെ ഹൈലെവല്‍ ഐടി ടീമിനെ നിയമിച്ചതിലും എം ശിവശങ്കറിന്റെ ഇടപെടല്‍ കണ്ടെത്തി. ശിവശങ്കര്‍ കൂടി പങ്കെടുത്ത യോഗമാണ് അഞ്ചംഗ ടീമിനെ നിയമിച്ചത്. അറുപതിനായിരം മുതല്‍ ഒരു ലക്ഷം വരെയാണ് ഇവരുടെ ശമ്പളം. ചട്ടങ്ങൾ മറികടന്ന് അഭിമുഖം മാത്രം നടത്തി കരാര്‍ അടിസ്ഥാനത്തിലായിരുന്നു നിയമനം. ഇവരെ നിയമിച്ച ശേഷം വിവരച്ചോര്‍ച്ച ഉണ്ടായിട്ടുണ്ടോ എന്നത് അന്വേഷണ ഏജൻസികൾ പരിശോധിച്ചു വരികയാണ്.
Discussion about this post