തദ്ദേശ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 2.49 കോടി വോട്ടര്‍മാരാണുള്ളത്. ഇതില്‍ 5.04 ലക്ഷം പുതിയ വോട്ടര്‍മാരും 725 പ്രവാസി വോട്ടര്‍മാരുണ്ട്. ഇവര്‍ വോട്ട് ചെയ്യാനായി കേരളത്തിലെത്തണം. പട്ടികയില്‍ ഇനിയും പേരു ചേര്‍ക്കാന്‍ സാധിക്കും.
തദ്ദേശ തിരഞ്ഞെടുപ്പ് നവംബറില്‍ നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചിരുന്നു. സര്‍വകക്ഷി യോഗത്തിന് ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യം അറിയിച്ചത്.
തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി രണ്ട് ദിവസങ്ങളിലായാണ് നടത്തുക. ഇതിനുള്ള തീയതി പിന്നീട് പ്രഖ്യാപിക്കും. കഴിയുന്നതും നവംബര്‍ ആദ്യംതന്നെ നടത്താനാണ് ലക്ഷ്യം. പുതിയ ഭരണസമിതി ഡിസംബര്‍ ഒന്നിന് മുമ്പ് നിലവില്‍ വരുമെന്നും കമ്മീഷന് അറിയിച്ചു.
Discussion about this post