മുംബൈ: മാവോയിസ്റ്റ് ഭീകര പദ്ധതികൾക്ക് തടയിട്ട് സുരക്ഷാ സേന. മഹാരാഷ്ട്രയിൽ അതീവ രഹസ്യമായി പ്രവർത്തിച്ചിരുന്ന മാവോയിസ്റ്റ് ഭീകര ഒളിത്താവളം സുരക്ഷാ സേന തകർത്തു. സുരക്ഷാ ഉദ്യോഗസ്ഥർ തകർത്തത് ദരേക്സാ ഘട്ടിലെ ജെൻദുർസാരിയ മലനിരയ്ക്ക് സമീപം പ്രവർത്തിച്ചിരുന്ന മാവോയിസ്റ്റ് ഭീകര താവളമാണ്.
പ്രദേശത്ത് രഹസ്യമായി ഭീകരർ താമസിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഒളിത്താവളം കണ്ടെത്തിയത്. ഭീകരരുടെ താവളം തകർത്തത് ആന്റി നക്സൽ സ്ക്വാഡും മഹാരാഷ്ട്ര പോലീസും സംയുക്തമായാണ്. പ്രദേശത്ത് നിന്നും നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഇലക്ട്രിക് ഡിറ്റണേറ്ററുകളും പിടിച്ചെടുത്തിട്ടുണ്ട്.
സുരക്ഷാ ഉദ്യോഗസ്ഥർ ഇന്നലെ നടത്തിയ നിർണായക നീക്കത്തിനൊടുവിലാണ് ഭീകര താവളം തകർത്തത്. ഇവിടെ നിന്നും കണ്ടെടുത്ത ആയുധങ്ങളും സ്ഫോടക വസ്തുക്കളും പരിശോധിച്ച് വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
Discussion about this post