തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി കോഴിക്കോട് നടത്തിയ യോഗത്തിൽ ബിഷപ്പുമാർ പങ്കെടുത്തില്ല. കോഴിക്കോട് ബിഷപ് വര്‍ഗീസ് ചക്കാലത്തില്‍, താമരശ്ശേരി ബിഷപ് മാർ റെമഞ്ചിയോസ് ഇഞ്ചനാനിൽ എന്നിവർ യോഗത്തിൽ നിന്ന് വിട്ടു നിന്നു. ക്രിസ്മസിനോടനുബന്ധിച്ച പരിപാടികൾ ഉള്ളതിനാലാണ് പങ്കെടുക്കാതിരുന്നതെന്നാണ് ബിഷപ്പ് ഹൗസ് നൽകുന്ന വിശദീകരണം.
നേരത്തെ പാർട്ടി സെക്രട്ടറിയായിരിക്കെ പിണറായി വിജയന് മുന്‍ താമരശ്ശേരി ബിഷപ്പ് മാര്‍ ചിറ്റലപ്പിള്ളിയെ നികൃഷ്ട ജീവി എന്ന് വിളിച്ചത് ഏറെ വിവാദമായിരുന്നു. സി.പി.എം നേതാവ് മത്തായി ചാക്കോയുടെ ശവസസംസ്കാര ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെ തുടർന്നായിരുന്നു പിണറായിയുടെ വിവാദ പരാമർശം.
അതേസമയം യോഗത്തിൽ വിവിധ ഇസ്ലാമിക സംഘടനാ നേതാക്കൾ പങ്കെടുത്തു. നേരത്തെ കൊല്ലത്ത് നടന്ന കേരള പര്യടനത്തിന്റെ ആദ്യ യോഗങ്ങളിലൊന്നിൽ എൻ എസ് എസിന് ക്ഷണമുണ്ടായിരുന്നെങ്കിലും അവരും യോഗം ബഹിഷ്കരിച്ചിരുന്നു. എൻ എസ് എസിന്റെ ആവശ്യങ്ങളോടുള്ള സർക്കാരിന്റെ നിഷേധാത്മക സമീപനത്തിൽ പ്രതിഷേധിച്ചായിരുന്നു ബഹിഷ്കരണം.
Discussion about this post