കൊച്ചി: സ്വർണ്ണക്കടത്തിന്റെ മുഖ്യ സൂത്രധാരൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണെന്ന് കസ്റ്റംസ്. ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്നും കസ്റ്റംസ് കോടതിയിൽ പറഞ്ഞു. ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ സമര്‍പ്പിച്ച എതിര് സത്യവാങ്മൂലത്തിലാണ് കസ്റ്റംസ് നിലപാട് അറിയിച്ചത്.
മുഖ്യമന്ത്രിയുമായുള്ള അടുപ്പവും പ്രിൻസിപ്പൽ സെക്രട്ടറി പദവിയും എം ശിവശങ്കര്‍ ദുരുപയോഗം ചെയ്തു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ട്. കള്ളക്കടത്തിൽ കോൺസുലേറ്റ് ഉദ്യോസ്ഥരുടെ ബന്ധം ശിവശങ്കറിന് അറിയാമായിരുന്നെന്നും കസ്റ്റംസ് കോടതിയിൽ അറിയിച്ചു.
മുതിർന്ന ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഇക്കാര്യങ്ങൾ സർക്കാറിനെ അറിയിക്കേണ്ടതായിരുന്നു. അത് ഉണ്ടായിട്ടില്ലെന്നും കസ്റ്റംസ് റിപ്പോര്‍ട്ടിലുണ്ട്. കള്ളക്കടത്തിലെ മുഖ്യ ആസൂത്രകരിൽ ഒരാളാണ് ശിവശങ്കർ. എം ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി.
Discussion about this post