ഡൽഹി: കൊവാക്സിന്റെ ആധികാരികതയെ ചൊല്ലി കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ വാക്സിൻ വാങ്ങാൻ സന്നദ്ധരായി ലോകരാജ്യങ്ങൾ. ഇന്ത്യയില്‍ വികസിപ്പിച്ച കോവിഡ്-19 വാക്സിന് വാങ്ങി വിതരണം ചെയ്യാന്‍ തയ്യാറാണെന്ന് ബ്രസീൽ അറിയിച്ചു. ഇന്ത്യൻ ഔഷധ നിർമ്മാണ കമ്പനിയായ ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന് ലഭ്യമാക്കാന്‍ ബ്രസീലിലെ സ്വകാര്യ ക്ലിനിക്കുകളുടെ സംഘടനയായ ദ ബ്രസീലിയന്‍ അസ്സോസിയേഷന് ഓഫ് വാക്സിന് ക്ലിനിക് തീരുമാനിച്ചു.
ഇന്ത്യയിൽ അടിയന്തര ഘട്ടത്തിൽ നിയന്ത്രിത ഉപയോഗത്തിന് അനുമതി ലഭിച്ചതോടെയാണ് വാക്സിൻ വാങ്ങി വിതരണം ചെയ്യാൻ ബ്രസീൽ തീരുമാനിച്ചിരിക്കുന്നത്. വാക്സിന്റെ അഞ്ച് ദശലക്ഷം ഡോസുകള്‍ വാങ്ങാന്‍ ഭാരത് ബയോടെക്കുമായി ധാരണയിലെത്തിയതായി ബ്രസീൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
പൊതുവിതരണ സംവിധാനത്തില്‍ മുതിര്‍ന്ന പൗരര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കായിരിക്കും വാക്സിൻ വിതരണത്തിൽ മുൻഗണനയെന്നും ബ്രസീൽ വ്യക്തമാക്കി. വാക്സിന് എല്ലാവരിലുമെത്തിക്കാന്‍ സ്വകാര്യവിപണി ലക്ഷ്യമിടുന്നതായും ഇന്ത്യന്‍ വാക്സിന് ഏറെ ഫലപ്രദമാണെന്ന് പരീക്ഷിച്ചറിഞ്ഞതായും ബ്രസീലിയൻ ആരോഗ്യ വിദഗ്ധർ അറിയിച്ചു.
Discussion about this post