എല്ലാ ഭക്ഷണ സാമഗ്രികളിലും ഹലാൽ എന്ന് ഒളിച്ചു കടത്തുന്നതിനെതിരെ കുറച്ചു നാളായി വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനിടെ ഹലാൽ നിഷിദ്ധ ഭക്ഷണവുമായി ഹോട്ടൽ ആരംഭിച്ച് വനിതാ സംരംഭക തുഷാര അജിത്. പാലാരിവട്ടത്തു നന്ദുസ് കിച്ചൻ എന്ന പേരിലാണ് ഇവർ ഹോട്ടൽ ആരംഭിച്ചിരിക്കുന്നത്. ഹിന്ദുമതവും സിഖ് മതവും അനുസരിച്ച് ‘ഹലാൽ’ മാംസം കഴിക്കുന്നത് നിഷിദ്ധവും മതവിരുദ്ധവുമാണ്.
അതിനാൽ തന്നെയാണ് താൻ ഇത്തരത്തിൽ ഒരു ഭക്ഷണ ശാല തുടങ്ങിയതെന്നാണ് തുഷാര പറയുന്നത്. ഈ ഹോട്ടലിൽ ഭക്ഷണം കഴിച്ച ബിജു കൃഷ്ണന്റെ അനുഭവം കാണാം:
ദാണ്ടെ ഒരു ചേച്ചി ഹാർലി ഡേവിഡ്സണിൽ വന്നേച്ചും ചോറും മീൻ വറുത്തതും ഒക്കെ വിളമ്പി തരുന്നു ..ഇത് എന്തൂട്ട് . ആ അതൊക്കെ പോട്ടേ .
കഴിഞ്ഞ ദിവസം ചോറ് കഴിക്കാൻ ചെന്നപ്പോ തീർന്നു പോയൊണ്ട് ,ഉള്ള ചോറൊക്കെ ഉള്ള കറീം കൂട്ടി തന്നേച്ചും ഇനി നേരത്തേ വരണോന്ന് പറഞ്ഞത് അക്ഷരം പ്രതി അനുസരിച്ചു പതിനൊന്നു മണിക്ക് തന്നെ അവര്ടെ ഗേറ്റിൽ പോയി നിൽക്കണോങ്കിൽ അവർ ഭക്ഷണം തീർന്നു പോയ ദിവസം ഉള്ളത് കൊണ്ട് ഒപ്പിച്ചു തന്നത് വേറെ ലെവൽ ആരിക്കും .
ഇന്നാണെ , ചേമ്പും താളും കുത്തി കാച്ചിയ അരച്ച് കൂട്ടാൻ ,ചീരയും ചെറുപയറും തോരൻ , അധികം മൂക്കാത്ത ഇഞ്ചി ഉപ്പിലിട്ട് വെച്ചേച്ചും ഉണ്ടാക്കിയ ഇഞ്ചി തൈര് , പിന്നെ നമ്മുടെ ചെമ്മീപുളി ഉണക്കി അച്ചാറിട്ടതു , പിന്നെ പച്ച പുളിടെ ചമ്മന്തി .. ഒരു നിമിഷം ഞാൻ ന്റെ അച്ചമ്മേടെ ബാധ കേറിയതാണോ എന്ന് ചിന്തിച്ചു . സാധാരണ ഹോട്ടലുകളിൽ സൈഡിൽ ഇങ്ങനെത്തെ നൊസ്റ്റു കറികൾ കാണാറില്ല ..ആദ്യത്തെ ദിവസം മുരിങ്ങ ഇല തേങ്ങാ അരച്ച് വെച്ച മഞ്ഞ കറി ആരുന്നു ..അന്നേ ഞാൻ നോട്ടവിട്ടതാ .
പിന്നെ ഈ ഹോട്ടലിൽ സാമ്പാറും മോരും പിന്നെ ഈ ഒപ്പിക്കൽ ഉഡായിപ് കറികൾ ഒന്നൂല്ല ..ചുമ്മാ ഇനി അതിന്നു വേണ്ടി കിടന്ന് കൂവണ്ട .
ഒരു മീൻ കറി ണ്ട് ,മീൻ വറുത്തതുണ്ട് .. 70 രൂപേം ണ്ട്
വേറെ ലെവൽ .ഞാൻ കഴിച്ചിട്ട് നോക്കുമ്പോ ചേച്ചി വേറെ എന്നാണ്ടോ ഉണ്ടാക്കുന്നു ..കീറ്റോ ക്ക് ഉള്ള ഫുഡ് ആണെന്ന് നമ്മക്ക് എന്ത് കീറ്റോ ..പക്ഷേങ്കി ഉണ്ടാക്കി കൊണ്ട് ഇരിക്കുന്നത് കേറ്റാതെ ഞാൻ വരുമോ.
നല്ല പൊളി സാധനം പേരൊന്നും ചോയിച്ചില്ല ..വേണേ ട്രെൻഡിനൊപ്പം എന്നൊരു ഹാഷ്ടാഗ് ഇടാം.
പിന്നെയാണെങ്കിൽ ഇന്ന് ഈ കറിയൊക്കെ കിട്ടീന്നു വെച്ച് നാളെ ഈ കറിയുണ്ടാവണം എന്നില്ല ..ചേച്ചീടെ മൂഡ് മാറുന്നെ അനുസരിച്ചു കറീം മാറും
നേരത്തെ വിളിച്ചു ചോദിക്കണം ഫുഡ് ഉണ്ടോന്നു ..നല്ല തിരക്കാണ്
അതേ വൈകുന്നേരത് അവിടെ കാച്ചിലും ചേമ്പും പുഴുങ്ങിയതും മുളക് ഉടച്ചതും ഉണ്ടെന്നു കേട്ട് ..
പച്ചപുളിയും ചേമ്പും താളുമൊക്കെ അറിവില്ലാ പൈതങ്ങൾക്ക് ആയീ അവിടെ demonstration ണ്ട് ..ഞാൻ അത് എടുത്ത് പടമാക്കി ..കളറാവട്ടെ.
Nanduzzz Kitchen, Vennala. Behind Ernakulam Medical Centre , Palarivattom, Ernakulam +91 9744607173
മറ്റൊരു അനുഭവസ്ഥന്റെ കുറിപ്പ് കാണാം , ഇങ്ങനെ ഒരു ഹോട്ടൽ വേറെ ഉണ്ടെന്നു തോന്നുന്നില്ല. ഇവിടെ ഒരു സാധനം പോലും ഒരുപാട് വാങ്ങി സ്റ്റോക്ക് ചെയ്യുന്ന പതിവില്ല. അതുകൊണ്ടുതന്നെ ഒരു സ്റ്റോർ റൂം ഇവിടെ കാണാൻ കഴിയില്ല. ആകെയുള്ള ഫ്രിഡ്ജ് മുക്കാൽ ഭാഗവും കാലിയായി ഇരിക്കുന്നു. നമ്മുടെ വീടുകളിൽ ഉണ്ടാക്കുന്നതുപോലെ അന്നന്നുള്ള ഭക്ഷണം എന്നും രാവിലെ ഉണ്ടാക്കുന്നു. ബാക്കി വരുന്നത് ഒരിക്കലും വെറുതെ കളയാറില്ല.
അടുത്തുള്ള അനാഥാലയത്തിലെ കുട്ടികളും ആ രുചി അറിയും..ഇവിടെ അങ്ങനെ ഒരു പരിപാടി ഇല്ല. എന്നും മീനും ഞണ്ടും ഒക്കെയായി കുറഞ്ഞത് 2, 3 ഐറ്റം വറുത്തതും പൊരിച്ചതും ഉണ്ടാകും. അതെല്ലാം നോർമൽ ഭക്ഷണത്തിന്റെ കൂടെ തന്നെ ഇവിടെ ലഭ്യമാണ്. അതും വെറും 70/- രൂപയ്ക്ക്.ഇവിടെ കൂടുതലും ഉപയോഗിക്കുന്നത് സ്വന്തം കൃഷിയിടത്തിൽ വിളഞ്ഞ പച്ചക്കറികളാണ്. നിങ്ങൾ നിങ്ങളുടെ പുരയിടത്തിൽ വിളഞ്ഞ എന്തെങ്കിലും പച്ചക്കറി ഇവിടെ കൊണ്ടുവന്നാൽ 50 രൂപയ്ക്ക് (ചിലപ്പോൾ അതിലും കുറച്ച്) ഭക്ഷണം കഴിച്ചു മടങ്ങാം.
മുകളിൽ ഉള്ള മുറിയിൽ അത്യാവശ്യം വേണ്ട സഞ്ചാരികൾക്ക് വിശ്രമം ഒരുക്കാനും ഇവർ തയ്യാറാണ്. ഒരു രാത്രിയോ പകലോ വിശ്രമം, കൂടെ ഒരു നേരത്തെ വിഭവ സമൃദ്ധമായ ഭക്ഷണവും ഇവിടെ ലഭ്യമാണ്. അതും വെറും 300/- രൂപയ്ക്ക്.നിങ്ങളുടെ പോക്കറ്റ് കാലിയാണെങ്കിലും ഈ വാതിലുകൾ തുറന്നു തന്നെ ഉണ്ടാകും.
പട്ടിണി കിടക്കുന്നതിന്റെ ബുദ്ധിമുട്ട് അറിഞ്ഞവരാണ് ഈ സ്ഥാപനം നടത്തുന്നത്. അതുകൊണ്ടുതന്നെ കാശില്ല എന്നതിന്റെ പേരിൽ ഒരാളും ഇവിടെ നിന്ന് വിശന്ന വയറുമായി മടങ്ങില്ല. അതുറപ്പ്. ഇവിടെ എല്ലാ ഹോട്ടലിലും കാണുന്ന “NO ADMISSION” ബോർഡ് കാണാൻ കഴിയില്ല.. നേരെമറിച്ചു എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ഒരു വീട്ടിലേ അടുക്കളയിലേക്കെന്നതുപോലെ ഇവിടെ കയറിച്ചെല്ലാം.
Discussion about this post