തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ മാൻഡ്രേക്ക് വിജയൻ എന്ന് വിളിക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് സാമൂഹ്യ മാദ്ധ്യമങ്ങൾ. പിണറായി ആശംസിക്കുന്നവർ അടുത്തു തന്നെ തട്ടിപ്പോകുമെന്നും അതല്ലെങ്കിൽ സ്വന്തം മേഖലയിൽ പരാജയപ്പെടുമെന്നുമൊക്കെയാണ് സോഷ്യൽ മീഡിയകളിലെ പരിഹാസം. ഇതെല്ലാം ശരിയാണെന്ന് തെളിയിക്കുന്ന കാര്യങ്ങളാണ് യാദൃശ്ചികമായാലും സംഭവിച്ച് കൊണ്ടിരിക്കുന്നത്.
ഏറ്റവും അവസാനം സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന്റെ മിന്നും താരമായ മുഹമ്മദ് അസ്ഹറുദ്ദീന്റെ കാര്യത്തിലും ഇതു തന്നെ സംഭവിച്ചുവെന്ന് സോഷ്യൽ മീഡിയ പറയുന്നു. ആദ്യ കളിയിൽ അസ്ഹറുദ്ദീന്റെ ഉജ്ജ്വല സെഞ്ച്വറിയുടെ മികവിൽ കേരളം കരുത്തരായ മുംബൈയെ തോൽപ്പിച്ചിരുന്നു. അസ്ഹറുദ്ദീന് നിരവധി പേർ ആശംസകളറിയിച്ചതിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും ആശംസകൾ നേർന്നിരുന്നു. അന്ന് തന്നെ സോഷ്യൽ മീഡിയയിൽ ഇതിനെ സംബന്ധിച്ച് ട്രോളുകളും നിറഞ്ഞിരുന്നു. ഇനി അസ്ഹറുദ്ദീന്റെ കാര്യം കട്ടപ്പുകയാണെന്നായിരുന്നു ട്രോളുകൾ പറഞ്ഞത്.
കേരളത്തിന്റെ രണ്ടാം മത്സരത്തിൽ പറഞ്ഞതു പോലെ നടക്കുകയും ചെയ്തു. ഡൽഹിയുമായുള്ള മത്സരത്തിൽ കേരളം ജയിച്ചെങ്കിലും മുഹമ്മദ് അസ്ഹറുദ്ദീൻ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. തൊട്ടു പിറകെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പിണറായിക്കെതിരെ നിരവധി ട്രോളുകൾ വരുകയും ചെയ്തു. ദയവ് ചെയ്ത് ഇനിയെങ്കിലും ആരേയും ആശംസിക്കരുതേ എന്ന അപേക്ഷയുമായാണ് ട്രോളന്മാർ രംഗത്തിറങ്ങിയത്.
പിണറായി സർക്കാർ അധികാരമേറ്റ ശേഷം പ്രകൃതി ദുരന്തങ്ങളൗം മറ്റും കേരളം വലഞ്ഞത് ചൂണ്ടിക്കാട്ടിയാണ് മാൻഡ്രേക്ക് വിജയൻ എന്ന പേര് മുഖ്യമന്ത്രിക്ക് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ലഭിച്ചത്.
Discussion about this post