കണ്ണൂർ: തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം തീരുമാനിച്ച ഗൃഹസന്ദര്‍ശനത്തിന് എത്തിയ പി ജയരാജനെതിരെ പൊട്ടിത്തെറിച്ച് കഥാകൃത്ത് ടി പദ്മനാഭൻ. പരാതിയുമായി എത്തിയ വയോധികയെ അധിക്ഷേപിച്ച വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെതിരായ ക്ഷോഭമാണ് വീട്ടിലെത്തിയ പി ജയരാജൻ അടക്കമുള്ള പാര്‍ട്ടി നേതാക്കൾക്കും പ്രവര്‍ത്തകര്‍ക്കും മുന്നിൽ പദ്മനാഭൻ പ്രകടമാക്കിയത്.
വയോധികയ്ക്ക് എതിരെ ജോസഫൈൻ നടത്തിയ അധിക്ഷേപം ക്രൂരമായിപ്പോയി. ദയയും സഹിഷ്ണുതയും ഇല്ലാതെയാണ് അധ്യക്ഷ പെരുമാറിയതെന്നും പദ്മനാഭൻ പറഞ്ഞു. വനിതാ കമ്മീഷനെതിരെ ഇങ്ങനെ സംസാരിച്ചത് കൊണ്ട് തനിക്കെതിരെയും കേസെടുക്കുമോയെന്നും പദ്മനാഭൻ ചോദിച്ചു.
തുടർന്ന് ജാള്യത മറയ്ക്കാൻ മാധ്യമങ്ങളുടെ അസാന്നിദ്ധ്യത്തിൽ പതിനഞ്ച് മിനിറ്റോളം പി ജയരാജൻ ടി പത്മനാഭനുമായി സംസാരിച്ചു. പുറത്തിറങ്ങിയ ശേഷം വിമര്‍ശനം എംസി ജോസഫൈനെ അറിയിക്കുമെന്ന് പറഞ്ഞ് ജയരാജൻ മടങ്ങി.
പത്തനംതിട്ട സ്വദേശിയായ എൺപത്തേഴുകാരിയായ പരാതിക്കാരിയോട് അധിക്ഷേപിക്കും വിധം പെരുമാറിയ എം സി ജോസഫൈനെതിരെ പ്രതിഷേധം ശക്തമാണ്.
Discussion about this post