ജയ്പുര്‍: രാജസ്ഥാനിലെ ഭില്‍വാരയില്‍ വ്യാജമദ്യം കഴിച്ച് നാല് പേര് മരിച്ചു. ആറ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.
ഈ മാസം സംസ്ഥാനത്ത് രണ്ടാമത്തെ വ്യാജമദ്യ ദുരന്തമാണിത്. രണ്ടാഴ്ച മുമ്പ് ഭരത്പൂര്‍ ജില്ലയില്‍ വ്യാജമദ്യം കഴിച്ച് ഏഴ് പേര് മരിച്ചിരുന്നു.
സംഭവത്തില്‍ മണ്ഡല്‍ഗഡ് പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് ഗജേന്ദ്ര സിംഗ് പറഞ്ഞു.
Discussion about this post