ഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞതായി കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു. ഇതിനായുള്ള ഉപനിയമങ്ങൾ തയ്യാറാക്കി വരികയാണ്. ദേശീയ പൗരത്വ രജിസ്റ്ററിൽ ഉടൻ തീരുമാനമെടിക്കുമെന്നും പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് മുന്നിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കി.
2019 ഡിസംബർ 12നാണ് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. 2020 ജനുവരി 10 മുതൽ നിയമത്തിന് പ്രാബല്യം ഉണ്ടായിരുന്നു. നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾക്ക് രൂപം നൽകാൻ പാർലമെന്ററി ഉപസമിതി കേന്ദ്ര സർക്കാരിന് സമയം അനുവദിച്ചിരുന്നു. ഇത് പരമാവധി 2021 ഓഗസ്റ്റ് 9 വരെയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പാർലമെന്റിൽ രേഖാമൂലം അറിയിച്ചു.
അയല്‍രാജ്യങ്ങളായ പാകിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള പീഡനത്തിനിരയായ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്കാൻ ഉദ്ദേശിച്ച് കേന്ദ്ര സർക്കാർ കൊണ്ടു വന്നതാണ് പൗരത്വ ഭേദഗതി നിയമം.
Discussion about this post