അസംഗഢ് (യു.പി): മെഹ്നഗര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ പ്രാദേശിക ബി.എസ്.പി നേതാവ് വെടിയേറ്റ് മരിച്ചു. കലാമുദ്ദീന്‍ ഖാന് (61)ആണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച വൈകുന്നേരം വീടിനു മുന്നില്‍ ഇരിക്കുമ്പോഴാണ് വെടിയേറ്റത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആറ് പേര്‍ക്കെതിരെ കേസെടുത്ത പൊലീസ് മുന്‍ ഗ്രാമമുഖ്യന് അടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുന്‍ വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. രണ്ട് കൊലപാതകമടക്കം ആറ് കേസുകള്‍ ഖാന്റെ പേരിലുണ്ടായിരുന്നു.
Discussion about this post