അജ്മാന്: ഇസ്ലാമിക പണ്ഡിതന് ചേകന്നൂര്‍ മൗലവി (ചേകന്നൂര്‍ പി.കെ.മുഹമ്മദ് അബ്ദുല്‍ ഹസന് മൗലവി) യുടെ മകന് തിരൂര്‍ പറവണ്ണ പുതിയാലകത്ത് ആസിഫ് മുഹമ്മദ് (42) മരിച്ചു. അജ്മാനില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്നലെയായിരുന്നു മരണം.
കഴിഞ്ഞ 10 ദിവസമായി അദ്ദേഹം അജ്മാന് ഖലീഫ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. രണ്ടുദിവസം മുന്‍പ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
അജ്മാനില്‍ അവന്റീസ് ജനറല്‍ മെയിന്റനസ് കോണ്‍ട്രാക്ടിങ് എന്ന സ്ഥാപനം നടത്തുകയായിരുന്നു. ഭാര്യ താനൂര്‍ മൂലക്കലിലെ ലീന, മക്കള്‍: അല്‍വിന, ആമേന. സഹോദരങ്ങള്‍: പി.കെ.യാസര്‍ (ഷാര്‍ജ), ഫഹദ്, ഫിയാസ് (ഖത്തര്‍). മൃതദേഹം അജ്മാനില്‍ ഖബറടക്കി.
Discussion about this post