നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇതിന്റെ ഭാഗമായി ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് വാക്സിന് ഉറപ്പാക്കും. തെരഞ്ഞെടുപ്പില്‍ കേന്ദ്രസേനയുടെ സഹായം ആവശ്യമായതിനാല്‍ കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെടുമെന്നും ടിക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞു.
ഇലക്ഷന് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ മുന്നണി പോരാളികളായാണ് കണക്കാക്കുന്നത്. അതിനാലാണ് എല്ലാ ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് വാക്സിന് നിര്ബന്ധമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല, കള്ളവോട്ട് തടയുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളെ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കും. സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച് മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തണമെന്നും ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തവരെ എന്തുകൊണ്ട് നിയോഗിച്ചു കൂടായെന്ന് തെരഞ്ഞടുപ്പ് കമ്മീഷന് വിശദീകരണം തേടുമെന്നും ടിക്കാറാം മീണ പറഞ്ഞു. പോളിംഗ് ഏജന്റുമാര്‍ക്ക് പൂര്‍ണ സംരക്ഷണം ഏര്‍പ്പെടുത്തും. പ്രശ്ന ബാധിത ബൂത്തുകളുള്ള മലബാര്‍ മേഖലയില്‍ കേന്ദ്രസേനയെ കൂടുതലായി വിന്യസിക്കുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.
Discussion about this post