ഡൽഹി: പ്രതിസന്ധിയിൽ ആശ്വാസമായി 120 ഓളം ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽഎംഒ) വഹിക്കുന്ന രണ്ടാമത്തെ ഓക്സിജൻ എക്സ്പ്രസ് ഞായറാഴ്ച ഡൽഹിയിലെത്തി. ഇതിനകം മൂന്നാമത്തെ ഓക്സിജൻ എക്സ്പ്രസ് 30.86 മെട്രിക് ടൺ എൽഎംഒ വഹിച്ചു കൊണ്ട് അംഗുലിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്ര ആരംഭിച്ചുവെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.
തെലങ്കാനയ്ക്ക് ആദ്യപടിയായി 63.6 മെട്രിക് ടൺ എൽഎംഒ വഹിക്കുന്ന ഓക്സിജൻ എക്സ്പ്രസ് അംഗുലിൽ നിന്ന്എത്തിയിട്ടുണ്ട്. കൂടാതെ 61.46 മെട്രിക് ടൺ എൽഎംഒ ഹരിയാനയ്ക്കും.
കൊവിഡ്-19 ന്റെ രണ്ടാം തരംഗത്തിനിടയിൽ വിവിധ സംസ്ഥാനങ്ങളിൽ ഓക്സിജൻ ക്ഷാമം നേരിടുന്നതിനാൽ, 74 ടാങ്കറുകളിലായി 1,094 മെട്രിക് ടൺ (MT) എൽഎംഒ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് ഇന്ത്യൻ റെയിൽവേ എത്തിച്ചു.
ഇതുവരെ ഇന്ത്യൻ റെയിൽവേ 1094 മെട്രിക് ടണ്ണിലധികം ദ്രാവക മെഡിക്കൽ ഓക്സിജൻ (എൽഎംഒ) മഹാരാഷ്ട്ര (174 മെട്രിക് ടൺ), ഉത്തർപ്രദേശ് (430.51 മെട്രിക് ടൺ), മധ്യപ്രദേശ് (156.96 മെട്രിക് ടൺ), ഡൽഹി (190 മെട്രിക് ടൺ), ഹരിയാന (79 മെട്രിക് ടൺ) & തെലങ്കാന (63.6 മെട്രിക് ടൺ), എന്നിവിടങ്ങളിൽ എത്തിച്ചിട്ടുമുണ്ട്
Discussion about this post