കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിന് ശേഷം ആരംഭിച്ച കലാപം വ്യാപിക്കുന്നു. തൃണമൂൽ പ്രവർത്തകരുടെ അക്രമം ഭയന്ന് പലായനം ചെയ്യുന്നവരുടെ ദൃശ്യങ്ങൾ ബിജെപി പുറത്ത് വിട്ടു. തൃണമൂൽ കോൺഗ്രസിന്റെ ഉന്മൂലന രാഷ്ട്രീയത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി ആഹ്വാനം ചെയ്തു.
ബംഗാളിൽ മികച്ച വിജയം നേടിയെങ്കിലും മുഖ്യമന്ത്രി മമത ബാനർജി നന്ദിഗ്രാമിൽ ബിജെപിയുടെ സുവേന്ദു അധികാരിയോട് പരാജയപ്പെട്ടത് തൃണമൂൽ പ്രവർത്തകരെ പ്രകോപിതരാക്കിയിരുന്നു. തൃണമൂൽ അക്രമങ്ങളിൽ നിന്നും രക്ഷ തേടി അസാമിലേക്ക് എത്തുന്നവരുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു വരികയാണെന്ന് അസം മന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
ബംഗാളിലെ തെരഞ്ഞെടുപ്പ് അക്രമങ്ങൾക്കെതിരെ ബിജെപിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ തുടരുകയാണ്.
Discussion about this post