Tag: tmc

ബംഗാളിൽ ഏറ്റുമുട്ടി തൃണമൂൽ പ്രവർത്തകർ; പരസ്പരം ബോംബെറിഞ്ഞു

കൊൽക്കത്ത: പശ്ചിംമ ബംഗാളിൽ ഇരു വിഭാഗം തൃണമൂൽ പ്രവർത്തകർ തമ്മിൽ സംഘർഷം. പരസ്പരം ബോംബെറിഞ്ഞു. മുർഷിദാബാദ് ജില്ലയിലെ പപ്പദാഹ് ഗ്രാമത്തിലായിരുന്നു സംഭവം. ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെയാണ് ...

ആരെങ്കിലും മമത ബാനർജിയെ കുറിച്ച് മോശമായി സംസാരിച്ചാൽ അവരുടെ നാവ് പിഴുതു കളയും; ഭീഷണിയുമായി തൃണമൂൽ മന്ത്രി; രൂക്ഷ വിമർശനവുമായി ബിജെപി

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെക്കുറിച്ച് ആരെങ്കിലും മോശമായി സംസാരിച്ചാൽ അവരുടെ നാവ് വെട്ടിക്കളയുമെന്ന ഭീഷണിയുമായി തൃണമൂൽ എംഎൽഎയും മന്ത്രിയുമായ ഉജ്ജ്വൽ ബിശ്വാസ്. കൃഷ്ണനഗറിൽ ഒരു യോഗത്തെ ...

ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 15 വയസുകാരിയായ ദളിത് പെൺകുട്ടിയുടെ മൃതദേഹം വലിച്ചിഴച്ച പോലീസ് നടപടിയിൽ പ്രതിഷേധം; ബംഗാളിൽ ആൾക്കൂട്ടം പോലീസ് സ്റ്റേഷൻ കത്തിച്ചു

കൊൽക്കത്ത: ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 15 വയസുകാരിയുടെ മൃതദേഹം വലിച്ചിഴച്ച പോലീസ് നടപടിക്കെതിരെ പശ്ചിമ ബംഗാളിൽ ജനരോഷമിരമ്പുന്നു. പ്രതിഷേധത്തിനിടെ അക്രമാസക്തമായ ജനക്കൂട്ടം പോലീസ് സ്റ്റേഷൻ അഗ്നിക്കിരയാക്കി. ബംഗാളിലെ കല്യാൺഗഞ്ജ് ...

ബംഗാളിൽ സന്യാസിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; തൃണമൂലിലെ ഒരു വിഭാഗം കൊന്നതാണെന്ന് ബിജെപി; തീർത്തത് അതീഖ് അഹമ്മദിന്റെ കൊലപാതകത്തിലുള്ള പകയെന്ന് സുവേന്ദു അധികാരി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സന്യാസിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ബിജെപി. തൃണമൂൽ കോൺഗ്രസിനുള്ളിലെ മതതീവ്രവാദികളാണ് ഇതിന് പിന്നിൽ. അതീഖ് അഹമ്മദ് കൊല്ലപ്പെട്ടതിൽ സന്യാസിയെക്കൊന്ന് ...

മുകുൾ റോയ് വീണ്ടും ബിജെപിയിലേക്കെന്ന് സൂചന; അമിത് ഷായുമായി കൂടിക്കാഴ്ച നടത്താൻ ആഗ്രഹിക്കുന്നുവെന്ന് തൃണമൂൽ നേതാവ്

ന്യൂഡൽഹി: തിരികെ ബിജെപിയിലേക്ക് വരികയാണെന്ന സൂചനകൾ നൽകി തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയി. താൻ ഇപ്പോഴും ബിജെപി നിയമസഭാംഗമാണെന്നും, ബിജെപി ക്യാമ്പിലേക്ക് തിരികെ മടങ്ങാൻ താത്പര്യമുള്ളതിനാൽ ...

അച്ഛനെ കാണാതായെന്ന് മകന്റെ പരാതി ; അന്വേഷണത്തിനിടെ തൃണമൂൽ നേതാവ് ഡൽഹിയിൽ; എനിക്കെന്താ ഡൽഹിയിൽ വന്നൂടേ എന്ന് ചോദ്യം

‌ന്യൂഡൽഹി : തൃണമൂൽ നേതാവ് മുകുൾ റോയ് ഡൽഹിയിലെത്തിയതായി സ്ഥിരീകരണം. അച്ഛനെ കാണാനില്ലെന്ന് മകൻ പരാതി നൽകിയതിന് പിന്നാലെയാണ് നേതാവ് ഡൽഹിയിലെത്തിയതായി സ്ഥിരീകരണം വന്നത്. താൻ എം.പിയായിരുന്നു. ...

അച്ഛനെ കാണാനില്ലെന്ന പരാതിയുമായി തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയിയുടെ മകൻ; മകനുമായി വഴക്കിട്ട് പോയതെന്ന് ബന്ധുക്കൾ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയിയെ കാണാനില്ലെന്ന പരാതിയുമായി മകൻ. കഴിഞ്ഞ ദിവസം ഇന്‍ഡിഗോ വിമാനത്തില്‍ ഡൽഹിയിലേക്ക് പുറപ്പെട്ട പിതാവിനേക്കുറിച്ച് വിവരമില്ലെന്നാണ് മകന്‍റെ പരാതി. ജി ...

‘തനിക്ക് ശേഷം മക്കൾ അല്ലെങ്കിൽ മരുമക്കൾ എന്ന മോഹം നടപ്പില്ല‘: ബിജെപിയുടെ ലക്ഷ്യം കുടുംബ വാഴ്ചയിൽ നിന്നും ജനാധിപത്യത്തിന്റെ മോചനമെന്ന് അമിത് ഷാ

ബീർഭൂം: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലെ 42ൽ 35 സീറ്റുകളും ...

രാമനവമി ദിനത്തിൽ ഭക്തർക്ക് നേരെയുണ്ടായ ആക്രമണം; മമത സർക്കാരിനോട് റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രാലയം

കൊൽക്കത്ത:രാമനവമി ദിനത്തിൽ പശ്ചിമബംഗാളിൽ ഹിന്ദുക്കൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇടപെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംഭവത്തിൽ മമത സർക്കാരിനോട് റിപ്പോർട്ട് തേടി. സംഭവത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് ബംഗാൾ ...

ബംഗാളിനോളം വളർച്ച നേടിയ ഒരു സംസ്ഥാനവും രാജ്യത്തില്ല; ത്രിപുരയിലും ബംഗാൾ മോഡൽ വികസനം നടപ്പാക്കും; പ്രകടനപത്രിക പുറത്തിറക്കി തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: ബംഗാൾ മോഡൽ വികസനം ഉറപ്പ് നൽകി ത്രിപുരയിൽ പ്രകടന പത്രിക പുറത്തിറക്കി തൃണമൂൽ കോൺഗ്രസ്. ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി അദ്ധ്യക്ഷ മമത ബാനർജി ...

അന്തർധാര സജീവം? ; ശാരദ ചിട്ടി തട്ടിപ്പ് കേസിൽ മുൻ ധനമന്ത്രി ചിദംബരത്തിന്റെ ഭാര്യയുടെയും മുൻ സിപിഎം എം എൽ എയുടെയും 6 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

ന്യൂഡൽഹി: ശാരദ ചിട്ടി തട്ടിപ്പ് കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനകാര്യ വകുപ്പ് മന്ത്രിയുമായ പി ചിദംബരത്തിന്റെ ഭാര്യ നളിനിയുടെയും മുൻ സിപിഎം എം എൽ ...

ത്രിപുരയിൽ പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി; തൃണമൂൽ മുൻ സംസ്ഥാന അദ്ധ്യക്ഷനും മുതിർന്ന സിപിഎം നേതാവ് മൊബോഷർ അലിയും ബിജെപിയിൽ

ന്യൂഡൽഹി: ബിജെപിക്കെതിരെ മഹാസഖ്യത്തിനൊരുങ്ങുന്ന പ്രതിപക്ഷത്തിന് ത്രിപുരയിൽ തിരിച്ചടി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസ് ത്രിപുര മുൻ സംസ്ഥാന അദ്ധ്യക്ഷൻ സുബൽ ഭൗമികും മുതിർന്ന സിപിഎം നേതാവ് ...

മമതക്ക് തിരിച്ചടി; അദ്ധ്യാപക നിയമന അഴിമതിയിൽ തൃണമൂൽ യുവനേതാവ് കുന്തൾ ഘോഷ് അറസ്റ്റിൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിനെ പിടിച്ചുലച്ച അദ്ധ്യാപക നിയമന അഴിമതിയിൽ ശക്തമായ നടപടികളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്നോട്ട്. അഴിമതിയുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് യുവജന വിഭാഗം നേതാവ് കുന്തൾ ...

മേഘാലയയിൽ വനവാസികൾക്കൊപ്പം ചെണ്ട കൊട്ടി നൃത്തം ചെയ്ത് മമത; തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇനി നാടകങ്ങൾ തുടരുമെന്ന് ബിജെപി (വീഡിയോ)

മേന്ദിപത്ഥർ: മേഘാലയയിലെ മേന്ദിപത്ഥറിൽ വനവാസി കലാകാരന്മാർക്കൊപ്പം ചെണ്ട കൊട്ടി നൃത്തം ചെയ്ത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നൃത്തത്തിന് ശേഷം പരമ്പരാഗത മേഘാലയൻ തൊപ്പി ധരിച്ചാണ് ...

ഭിന്നശേഷിക്കാരിയായ യുവതിയ്ക്ക് നേരെ ബലാത്സംഗ ശ്രമം; തൃണമൂൽ നേതാവ് അറസ്റ്റിൽ

കൊൽക്കത്ത: ഭിന്നശേഷിക്കാരിയായ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ തൃണമൂൾ കോൺഗ്രസ് നേതാവ് അറസ്റ്റിലായി. പശ്ചിമ മേദിനിപൂരിലാണ് സംഭവം. തൃണമൂൽ കോൺഗ്രസ് പഞ്ചായത്ത് അംഗം അവിജിത്ത് മൊണ്ഡൽ ആണ് ...

ബീർഭൂം കൂട്ടക്കൊല; തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ സ്വന്തം നേതാവിനെ ബോംബെറിഞ്ഞ് കൊല്ലുന്ന ദൃശ്യങ്ങൾ പുറത്ത്

ഡൽഹി: ബീർഭൂം കലാപത്തിന് കാരണമായതെന്ന് കരുതപ്പെടുന്ന ആദ്യ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. തൃണമൂൽ കോൺഗ്രസ് പഞ്ചായത്ത് നേതാവ് ഭാദു ഷെയ്ഖിനെ സ്വന്തം പാർട്ടിക്കാർ തന്നെ ബോംബെറിഞ്ഞ് കൊലപ്പെടുത്തുന്നതിന്റെ ...

ബീർഭൂം കൂട്ടക്കൊല: കലാപം നടന്ന സ്ഥലത്ത് നിന്നും വീണ്ടും ബോംബുകൾ കണ്ടെടുത്തു; മമത സർക്കാരിനെതിരെ ജനരോഷം ഇരമ്പുന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബീർഭൂമിൽ 12 പേരുടെ മരണത്തിനിടയാക്കിയ കലാപം നടന്ന സ്ഥലത്ത് നിന്നും വീണ്ടും ബോംബുകൾ കണ്ടെടുത്തു. കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ സിബിഐ തെളിവെടുപ്പ് തുടരുകയാണ്. ...

ബീർഭൂം കൂട്ടക്കൊല: ബംഗാൾ ബിജെപി എം പിമാർ ഇന്ന് പ്രധാനമന്ത്രിയെ കാണും

കൊൽക്കത്ത: ബീർഭൂം കൊട്ടക്കൊലയുടെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിൽ നിന്നുള്ള ബിജെപി എം പിമാർ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ചാകും ...

മമതക്ക് കനത്ത തിരിച്ചടി; ബീർഭൂം കൂട്ടക്കൊലക്കേസ് സിബിഐക്ക് വിട്ട് കൽക്കട്ട ഹൈക്കോടതി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പത്ത് പേരെ ചുട്ടു കൊല്ലുകയും ആകെ 12 പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത ബീർഭൂം കൂട്ടക്കൊലക്കേസ് അന്വേഷണം സിബിഐക്ക് വിട്ടു. ...

‘ബീർഭൂം കൂട്ടക്കൊലയിൽ പ്രത്യേക അന്വേഷണം വേണം‘: ഹിന്ദു സേന സുപ്രീം കോടതിയിൽ

ഡൽഹി: ബീർഭൂം കൂട്ടക്കൊലയിൽ പ്രത്യേക അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്തയാണ് ഹർജി നൽകിയിരിക്കുന്നത്. സുപ്രീം കോടതിയിൽ നിന്നും ...

Page 1 of 8 1 2 8

Latest News