മുംബൈ : കോവിഡ് ബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ക്രിക്കറ്റ്താരം പിയൂഷ് ചൗളയുടെ പിതാവ് പ്രമോദ് കുമാര്‍ ചൗള കോവിഡ് അന്തരിച്ചു. കോവിഡ് ബാധിച്ച ശേഷം ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് നില വഷളായ പ്രമോദ് കുമാര്‍ ചൗള തിങ്കളാഴ്ച മരണത്തിന് കീഴടങ്ങിയ വിവരം പിയൂഷ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അറിയിച്ചത്.
‘എന്റെ പ്രിയപ്പെട്ട പിതാവ് ഞങ്ങളെ വിട്ടുപിരിഞ്ഞ വിവരം ഏറെ വ്യസനത്തോടെ അറിയിക്കുകയാണ്. കോവിഡ് ബാധിതനായ ശേഷം അദ്ദേഹത്തിന് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. നിങ്ങളുടെ ചിന്തകളിലും പ്രാര്‍ഥനകളിലും അദ്ദേഹത്തെ ഉള്‍പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ആത്മാവിന് നിത്യശാന്തി നേരുന്നു..’ -ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പിയൂഷ് ചൗള കുറിച്ചു. ‘അദ്ദേഹമില്ലാത്ത ജീവിതം ഇനിയൊരിക്കലും പഴയതുപോലെയാവില്ല. എന്റെ കരുത്തിന്റെ പിന്നിലെ പ്രധാനശക്തിയാണ് നഷ്ടമായത്. ‘ -ചൗള കൂട്ടിച്ചേർത്തു
ലെഗ്സ്പിന്നറായ 32കാരന് പിയൂഷ് ചൗള ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്സിൽ നിന്ന് ഇത്തവണ മുംബൈ ഇന്ത്യന്‍സിലേക്ക് മാറിയിരുന്നു. പാതിവഴിയില്‍ മാറ്റിവെച്ച ഐ.പി.എല്ലില്‍ മുംബൈ കളിച്ച ഏഴു മത്സരങ്ങളിലും പിയൂഷ് കളത്തിലിറങ്ങിയിരുന്നില്ല. രാഹുല്‍ ചഹാര്‍ മികച്ച ഫോം തുടര്‍ന്നതിനെ തുടര്‍ന്നാണ് പിയൂഷിന് അവസരം ലഭിക്കാതെ പോയത്. 2011 ലോകകപ്പ് ജയിച്ച ടീമില്‍ അംഗമായിരുന്ന പിയൂഷ് 2012ന് ശേഷം ഇന്ത്യന്‍ ജഴ്സിയണിഞ്ഞിട്ടില്ല.
Discussion about this post