കോവിഡിൽ കൈത്താങ്ങായി തിരുവനന്തപുരം സത്യയുഗം സായി സേവാ ട്രസ്റ്റ്. കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന പോലീസുകാർ, വാർഡ് തല പ്രവർത്തകർ എന്നിവർക്ക് കോവിഡ് പ്രതിരോധ കിറ്റുകൾ വിതരണം ചെയ്തു.
കരമന, വഞ്ചിയൂർ, ശ്രീകാര്യം, പോലീസ്സ്റ്റേഷനുകളിലും കല്ലിയൂർ പഞ്ചായത്തിലെ സർവോദയം വാർഡ് മെമ്പറുടെയും, പ്രവർത്തകർക്കും തിരുവനന്തപുരം കോർപറേഷനിലെ നെടുങ്കാട്, ചെല്ലമംഗലം, കുര്യാത്തി വാർഡ് കൗൺസിലർമാരുടെയും നേതൃത്വത്തിലുള്ള പ്രവർത്തകർക്കുമാണ് വിതരണം ചെയ്തത്.
കുര്യാത്തിയിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ ബി മോഹനൻ നായർ, സേവാഭാരതി ശ്രീവരാഹം വൈസ് പ്രസിഡൻ്റ് ആർ മുരളീധരൻ, ആർഎസ്എസ് മണക്കാട് ഉപനഗർ വിദ്യാർത്ഥി പ്രമുഖ് സി ടി പ്രകാശ്, ബസ്തി സേവാ പ്രമുഖ് ഗോവിന്ദ് ജി, കണ്ണൻ VHP, തിരുവനന്തപുരം സത്യയുഗം സായി സേവാ ട്രസ്റ്റിന്റെ ഫൗണ്ടർ ട്രസ്റ്റീ ആനന്ദഗുരു രാജൻസായി, മാനേജിങ് ട്രസ്റ്റീ ശ്രീ. ശശിശേഖരൻ നായർ, സെക്രട്ടറി അഡ്വ: രാജേഷ്കുമാർ, കൃഷ്ണൻകുട്ടി, സഞ്ജിത് കുമാർ, ശാസ്ത, ശരത്കുമാർ, മഹാദേവൻ എന്നിവർ പങ്കെടുത്തു.
Discussion about this post