ഡല്‍ഹി: എ.ടി.എമ്മുകളില്‍ പണമില്ലെങ്കില്‍ ബാങ്കുകള്‍ക്ക് പിഴ ചുമത്താനുള്ള നിര്‍ദേശം നടപ്പിലാകുന്നു. ഒക്ടോബര്‍ ഒന്ന് പുതിയ പുതിയ നിര്‍ദേശം നടപ്പാക്കി തുടങ്ങുമെന്ന് ആര്.ബി.ഐ അറിയിച്ചു.എ.ടി.എമ്മുകളില്‍ പണം ലഭ്യമല്ലാത്തതുമൂലം പൊതുജനത്തിനുണ്ടാകുന്ന അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം. ഒക്ടോബര്‍ ഒന്നുമുതല്‍ പിഴ ഈടാക്കുന്നത് നിലവില്‍ വരും
പൊതുജനത്തിന് ആവശ്യത്തിന് പണം എടിഎമ്മുകളിലൂടെ ലഭ്യമാകുന്നത് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് പിഴയീടാക്കാനുളള തീരുമാനമെടുത്തതെന്ന് ആര്.ബി.ഐ. പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. എ.ടി.എമ്മുകളില്‍ 10 മണിക്കൂറിലധികം സമയം പണമില്ലാതിരുന്നാലാണ് പിഴ ചുമത്തുക. ബാങ്കുകള്‍ക്കും വൈറ്റ് ലേബല്‍ എ.ടി.എം നെറ്റ്വര്‍ക്കുകള്‍ക്കും പുതിയ ഉത്തരവ് ബാധകമാവും. വൈറ്റ് ലേബല്‍ എടിഎമ്മുകളുടെ കാര്യത്തില്‍ ആ ഡബ്ല്യു.എല്‍.എയ്ക്ക് പണം നല്കുന്ന ബാങ്കിനായിരിക്കും പിഴ ചുമത്തുക.
യഥാസമയം പണം നിറയ്ക്കാത്തതിനെ തുടര്‍ന്ന് പ്രവര്‍ത്തന രഹിതമായി കിടക്കുന്ന എടിഎമ്മുകളെ കുറിച്ച് അവലോകനം നടത്തിയെന്നും ഇത് പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്നുണ്ടെന്നുമുളള വിലയിരുത്തലിലാണ് നടപടി.അതിനാല്‍ ബാങ്കുകള്‍, എടിഎം ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ എടിഎമ്മുകളില്‍ പണത്തിന്റെ ലഭ്യത നിരീക്ഷിക്കുകയും പണലഭ്യത ഉറപ്പുവരുത്തുകയും ചെയ്യുന്നതിനായി തങ്ങളുടെ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ആര്.ബി.ഐ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട ലംഘനങ്ങളെ ഗൗരവത്തോടെ സമീപിക്കുമെന്നും പിഴ ഈടാക്കുമെന്നും ആര്.ബി.ഐ. വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തില്‍ 10,000 രൂപയാണ് പിഴയായി ഈടാക്കുക. ഇതുമായി ബന്ധപ്പെട്ട് ആര്.ബി.ഐ ബാങ്കുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. രാജ്യത്ത് വിവിധ ബാങ്കുകളുടെ 2,13,766 എടിഎമ്മുകളാണ് ഉളളത്.
Discussion about this post