ഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കളും സിഖുകാരും നേരിടുന്ന പ്രശ്നങ്ങള്‍ പൗരത്വ ഭേദഗതി നിയമം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടുന്നതായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി.
”കലുഷിതമായ നമ്മുടെ അയല്‍രാജ്യത്തെ പുതിയ സംഭവ വികാസങ്ങളും അവിടെയുള്ള ഹിന്ദു- സിഖ് സമുദായങ്ങള്‍ നേരിടുന്ന കൊടിയ ദുരിതങ്ങളും പൗരത്വ ഭേദഗതി നിയമം എന്തുകൊണ്ട് നടപ്പാക്കണമെന്ന് വ്യക്തമാക്കുന്നു”- മന്ത്രി ട്വീറ്റ് ചെയ്തു.
അഫ്ഗാന് സ്വദേശികളുള്‍പെടെ 168 പേരാണ് ഞായറാഴ്ച ഇന്ത്യയില്‍ എത്തിയത്. അഫ്ഗാനില്‍ നിന്നുള്ള ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു.
അതേസമയം അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര ന്യൂനപക്ഷങ്ങള്‍ക്ക് രാജ്യത്ത് പൗരത്വം നല്കാന് വ്യവസ്ഥ ചെയ്യുന്നതാണ് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമം.
Discussion about this post