ഡൽഹി: ഭാരത് ബയോടെക്കിന്റെ കോവാക്സിന് കുട്ടികള്‍ക്കു നല്‍കാമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ. ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയാണ് അന്തിമ അനുമതി നല്‍കേണ്ടത്. രണ്ടിനും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കു വാക്സീന് നല്‍കാനാണ് സബ്ജക്ട് എക്സ്പേര്‍ട്ട് കമ്മിറ്റി ശുപാര്‍ശ നല്‍കിയത്.
അനുമതി ലഭിച്ചാല്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്ന രണ്ടാമത്തെ വാക്സീനാവും ഇത്. സൈഡസ് കാഡിലല്യുടെ മൂന്നു ഡോസ് വാക്സീന് 12 വയസിനു മുകളിലുള്ള കുട്ടികള്‍ക്കു നല്കാന് ഓഗസ്റ്റില്‍ അനുമതി നല്‍കിയിരുന്നു. 18 വയസ്സില്‍ താഴെയുള്ളവര്‍ക്കു വാക്സീന് നല്‍കുന്നതിനുള്ള പരീക്ഷണങ്ങള്‍ സെപ്റ്റംബറില്‍ ഭാരത് ബയോടെക് പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ ആദ്യം ഇതിന്റെ റിപ്പോര്‍ട്ട് ഡിസിജിഐയ്ക്കു സമര്‍പ്പിച്ചു. 20 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസായാണ് കോവാക്സീന് കുത്തിവയ്ക്കുക. അതേസമയം കോവാക്സിന് അടിയന്തര ഉപയോഗത്തിനുള്ള ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചിട്ടില്ല. ജൂലൈ 9ന് തന്നെ അനുമതിക്കായുള്ള രേഖകള്‍ കമ്പനി സമര്‍പ്പിച്ചിരുന്നു.
Discussion about this post