തിരുവനന്തപുരം: വര്‍ധിപ്പിച്ച പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്കുകള്‍ പിന്‍വലിച്ച് റെയില്‍വേ. തിരുവനന്തപുരം ഡിവിഷനില്‍ പഴയ നിരക്കായ 10 രൂപ പ്രാബല്യത്തില്‍ വന്നു. പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തിലായതായി അധികൃതര്‍ അറിയിച്ചു.
കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ നേരത്തെ ഇതു 50 രൂപയായി ഉയര്‍ത്തിയിരുന്നു. കൊവിഡ് കേസുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ഒക്ടോബറില്‍ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയത്.
അതേസമയം, ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും യാത്രക്കാര്‍ കൊവിഡ് പ്രോട്ടോക്കോളുകള്‍ കൃത്യമായി പിന്തുടരണമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ശരീരിക അകലം പാലിക്കാനും മാസ്ക് ധരിക്കാനും യാത്രക്കാര്‍ ശ്രദ്ധിക്കണമെന്ന പ്രത്യേക നിര്‍ദേശവുമുണ്ട്.
Discussion about this post