തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ രണ്ടു യുവാക്കള്‍ മരിക്കാനിടയായത് ഫോര്‍മാലിന്‍ എന്ന രാസപദാര്‍ഥം കുടിച്ചതിനെ തുടര്‍ന്ന്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കണ്ടെത്തിയത്. ചാരായമാണെന്ന് കരുതി കഴിച്ചത് ഫോര്‍മാലിനായിരുന്നു. ഇവര്‍ക്ക് ആരെങ്കിലും ഫോര്‍മാലിന്‍ മനഃപൂര്‍വം നല്കിയതാണോയെന്ന് പൊലീസ് അന്വേഷിക്കും.
പടിയൂര്‍ എടതിരിഞ്ഞി ചെട്ടിയാല്‍-കാട്ടൂര്‍ തേക്കുംമൂല റോഡില്‍ താമസിക്കുന്ന അണക്കത്തിപ്പറമ്ബില് പരേതനായ ശങ്കരന്റെ മകന് ബിജു (42), ഇരിങ്ങാലക്കുട ചന്തക്കുന്ന് കണ്ണമ്പിളി വീട്ടില്‍ ജോസിന്റെ മകന് നിശാന്ത് (44) എന്നിവരാണ് മരിച്ചത്. ഇരിങ്ങാലക്കുട ബിവറേജിനു സമീപം തട്ടുകട നടത്തുന്നയാളാണ് ബിജു. അവിവാഹിതനാണ്. ബിജുവിന്റെ സംസ്കാരം നടത്തി. നിശാന്തിന്റെ സംസ്കാരം ബുധനാഴ്ച രാവിലെ നടക്കും.
കഴിച്ച് ഒരു മണിക്കൂറിനുള്ളില്‍ ഇരുവരുടെയും ബോധം നഷ്ടമായിരുന്നു. സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായെന്നും റൂറല്‍ എസ്പി ജി. പൂങ്കുഴലി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
Discussion about this post