കൊവിഡ് വാക്സിനിൽ മനുഷ്യ ഭ്രൂണത്തിന്റെ അംശമുണ്ടെന്ന് പ്രചരിപ്പിച്ച വാക്സിൻ വിരുദ്ധ ഇറ്റാലിയൻ വൈദികൻ കൊവിഡ് ബാധിച്ച് മരിച്ചു. 51 വയസ്സുകാരനായ ഡോൺ പൗലോ റോമിയോ ആണ് മരിച്ചത്. ജനോവയിലെ സാന്റോ സ്റ്റെഫാനോ ആബിയിലെ വികാരി ആയിരുന്നു.
ഗർഭഛിദ്രം നടത്തിയ മനുഷ്യഭ്രൂണങ്ങളുടെ കോശങ്ങളിൽ നിന്നാണ് കൊവിഡ് വാക്സിനുകൾ നിർമ്മിക്കുന്നതെന്ന അബദ്ധ സിദ്ധാന്തത്തിന്റെ പ്രചാരകനായ ഫ്രഞ്ച് കാത്തലിക് ആർച്ച് ബിഷപ്പ് മാഴ്സൽ ഫ്രാങ്കോയിസ് മേരി ജോസഫിന്റെ അനുയായി ആയിരുന്നു റോമിയോ. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും വാക്സിൻ സ്വീകരിക്കാൻ തയ്യാറല്ലായിരുന്ന റോമിയോ കുർബാനകൾ കൃത്യമായി നടത്തിയിരുന്നു. ജനുവരിയിൽ കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ പള്ളിക്ക് സമീപമുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതോടെ മരണം സംഭവിക്കുകയായിരുന്നു എന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post