കോഴിക്കോട്: സ്ത്രീ സംവരണത്തിന് താന്‍ എതിരല്ലെന്നും തന്നെ സ്ത്രീ വിരുദ്ധനാക്കാന്‍ ആസൂത്രിത ശ്രമം നടത്തുകയാണെന്നും കാന്തപുരം അബൂബക്കര്‍ മുസലിയാര്‍. സ്ത്രീകള്‍ ഇസ്ലാമിക ചിന്ത അനുസരിക്കണം. സ്ത്രീ സംവരണത്തിന് താന്‍ എതിരല്ല- കാന്തപുരം വ്യക്തമാക്കി.
സ്ഥാനാര്‍ത്ഥികളെ നോക്കിയാണ് വോട്ട് ചെയ്യുകയെന്നും എന്നാല്‍ മര്‍ക്കസ് വിരുദ്ധരെ നശിപ്പിക്കുമെന്നും കാന്തപുരം പറഞ്ഞു. ബി.ജെ.പി എസ്.എന്‍.ഡി.പി സഖ്യം വിജയിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ത്രീ സംവരണം കൂടിപ്പോയെന്ന് കാന്തപുരം പറഞ്ഞിരുന്നു. വനിതകള്‍ വെറുതെയിരിക്കുകയും അടുത്ത സീറ്റിലിരുന്ന് പുരുഷന്മാര് ഭരിക്കുകയും ചെയ്യുന്നതാണ് പൊതുവെയുള്ള അവസ്ഥയെന്നും കാന്തപുരം അഭിപ്രായപ്പെട്ടിരുന്നു
Discussion about this post