തളിപ്പറമ്പ്: പശുക്കളെ ഒരു പ്രായപരിധിവരെ മാത്രമേ ഉപയോഗിക്കാനാവു..അത് കഴിഞ്ഞാല്‍ അവയെ ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍. പശുക്കളെ ആരാധിക്കുന്നു എന്നതുകൊണ്ട് അതിനെ കശാപ്പുചെയ്യാന്‍ പാടില്ല എന്നുപറയുന്നത് ഭരണഘടന വിരുദ്ധമാണെന്നും കാന്തപുരം പറഞ്ഞു.
അഗ്നിയെ ആരാധിക്കുന്നതാണെന്ന് കരുതി വീടുകള്‍ക്ക് തീപിടിച്ചാല്‍ കെടുത്താന്‍ അഗ്നിശമന സേന എത്തുമ്പോള്‍ അത് ദൈവമാണ് കെടുത്താന്‍ പാടില്ല എന്ന് ആരും പറയാറില്ല. പാമ്പിനെ ആരാധിക്കുന്നവര്‍ തന്നെ അതിനെ കൊല്ലാറുണ്ടെന്നും കാന്തപുരം പറയുന്നു.
തളിപ്പറമ്പില്‍ എസ്വൈഎസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സ്വാന്തന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുസലിയാര്‍.
പശുക്കളെ ഒരു പ്രായപരിധി വരെ മാത്രമെ വളര്‍ത്താനും പാലെടുക്കാനും സാധിക്കുയുള്ളൂ. അതിന് ശേഷം അവയെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. അല്ലായെങ്കില്‍ ഇവിടെ അലയുന്ന പശുക്കള്‍ ചത്ത് വീണ് അഴുകി ദുര്‍ഗന്ധം വമിക്കും. അപ്പോള്‍ അവയെ കുഴിച്ച് മൂടാന്‍ പോലും ആളുണ്ടാവില്ല. എന്നിങ്ങനെയായിരുന്നു കാന്തപുരത്തിന്റെ വാക്കുകള്‍.
ഭരണഘടന അനുസരിച്ച് എല്ലാവരും ജീവിച്ചാല്‍ ഇവിടെ പ്രശ്നങ്ങളും ഭീകരവാദവും ഉണ്ടാവില്ല. എസ്വൈഎസില് പ്രായപരിധി കഴിയുന്നവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഒരു വേദി എന്ന നിലയിലാണ് കേരള മുസ്ലീം ജമാഅത്ത് രൂപീകരിച്ചത്. ഞങ്ങള്‍ക്ക് രാഷ്ട്രീയമില്ല. എന്നാല്‍ ചില സ്ഥലങ്ങളില്‍ സുന്നികളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവരെ ഒരു പാഠം പഠിപ്പിക്കുക തന്നെ ചെയ്യുമെന്നും കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര് പറഞ്ഞു.
Discussion about this post