പാലക്കാട്: പാലക്കാട് നഗരസഭയില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും പാലക്കാട് മുന്‍നഗരസഭാ ചെയര്‍ പേഴ്സണുമായ രമണീഭായ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു.
എന്നാല്‍ മത്സരത്തില്‍ ഉറച്ചു നില്ക്കും. പാര്‍ട്ടിയിലെ മുഴുവന്‍ പദവികളും രാജിവെയ്ക്കും. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തിന് പുറമെ കെ.പി.സി.സി വിചാര്‍ വിഭാഗത്തിലെ സ്ഥാനവും ഒഴിഞ്ഞു. തദ്ദേശസ്വയംഭരണം തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വെല്ലുവിളിച്ച് വിമതരായി മത്സരിക്കുന്നവരെല്ലാം ഇന്ന് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കണമെന്ന കെ.പി.സി.സിയുടെ അന്ത്യശാസനം തള്ളിയാണ് രമണീ ഭായിയുടെ മത്സരിക്കാനുള്ള തീരുമാനം.
പ്രശ്നം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടിയിലെ ഒരാള്‍ പോലും തന്നെ സമീപിച്ചില്ലെന്നും രമണീ ഭായ് പറയുന്നു. സ്ത്രീകളെ അവഗണിക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്നതെന്നും സുധീരനെപ്പോലെ ഒരാളില്‍ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും രമണീഭായ് പറഞ്ഞു.
നഗരസഭയിലെ 41ാം വാര്‍ഡിലേക്ക് തന്നെ പരിഗണിക്കണമെന്നായിരുന്നു രമണീ ഭായിയുടെ ആവശ്യം. എന്നാല്‍ ഇതവഗണിച്ച് മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് രാജേശ്വരിയ്ക്കാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയത്. ഇതോടെ റിബലായി നോമിനേഷന് നല്കി മത്സര രംഗത്തെത്തുകയായിരുന്നു.
Discussion about this post