കന്യാകുമാരി: ആറാം ക്ലാസ് വിദ്യാർത്ഥികളെ മസ്തിഷ്ക പ്രക്ഷാളനത്തിലൂടെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ച സർക്കാർ സ്കൂൾ അധ്യാപികക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. രക്ഷകർത്താക്കളുടെ പരാതിയെ തുടർന്നാണ് നടപടി. ഹിന്ദുമതത്തെ അപമാനിക്കുകയും ക്രിസ്തുമതത്തെ ക്ലാസിൽ മഹത്വവത്കരിക്കുകയും ചെയ്ത ബിയാട്രീസ് തങ്കം എന്ന അധ്യാപിക്കയ്ക്കെതിരെയാണ് നടപടി.
സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. “ടീച്ചർ ഞങ്ങളോട് ബൈബിൾ വായിക്കാൻ ആവശ്യപ്പെട്ടു. ഞങ്ങൾ ഹിന്ദുക്കളാണെന്നും ഞങ്ങൾ ഭഗവത്ഗീതയാണ് വായിക്കുന്നതെന്നും അധ്യാപികയോട് പറഞ്ഞു. അപ്പോൾ ഭഗവത് ഗീത മോശമാണെന്നും ബൈബിളാണ് നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതെന്നും ടീച്ചർ പറഞ്ഞു. അതിന് ശേഷം ടീച്ചർ ഞങ്ങൾക്ക് ബൈബിളിൽ നിന്നുള്ള കഥകളും പറഞ്ഞു തന്നു“. വിദ്യാർത്ഥികൾ ദേശീയ മാധ്യമത്തോട് പറഞ്ഞു.
ടീച്ചർ പറഞ്ഞു തന്ന കഥയിൽ ക്രിസ്ത്യാനി നല്ലവനും ഹിന്ദു സാത്താനും ആയിരുന്നുവെന്നും കുട്ടികൾ പറഞ്ഞു. സംഭവം വിവാദമായതോടെ ടീച്ചർക്കെതിരെ അതിരൂക്ഷമായ പ്രതികരണങ്ങളാണ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉയരുന്നത്. പിഞ്ചു കുഞ്ഞുങ്ങളോട് ഇത്തരത്തിൽ മതവിവേചനം കാട്ടിയ അധ്യാപികയെ ജയിലിൽ അടയ്ക്കണമെന്ന ആവശ്യം ഉയരുകയാണ്.
Discussion about this post