ശാശ്വതമായ നന്മയുടെയും സ്നേഹത്തിന്റെ സന്ദേശം പകർന്ന് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. ദിവസങ്ങൾ നീണ്ടു നിന്ന വ്രതങ്ങളുടെയും പ്രാർത്ഥനകളുടെയും പരിസമാപ്തിയാണ് ഈസ്റ്റർ സുദിനം. മനുഷ്യരാശിയുടെ പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും മേൽ ഭയത്തിന്റെ കരിനിഴൽ പരത്തിയ രോഗാതുരമായ ഒരു കാലത്തിൽ നിന്നും പ്രത്യാശയുടെ തെളിച്ചമുള്ള പുത്തൻ പുലരികളെ വരവേൽക്കാനുള്ള തുടക്കം കൂടിയാണ് ഈ ഈസ്റ്റർ.
ഈസ്റ്റർ പ്രമാണിച്ച് ഇന്നലെ രാത്രി മുതൽ സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷകളും പ്രാർത്ഥനകളും നടന്നു. കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി നീങ്ങിയതിന്റെ സന്തോഷം ആഘോഷങ്ങളുടെ പൊലിമയിൽ പ്രകടമാണ്. ഇന്നലെ വൈകുന്നേരം തുടങ്ങിയ പ്രാർത്ഥനകളും ശുശ്രൂഷകളും ചിലയിടങ്ങളിൽ നേരം പുലരും വരെ തുടർന്നു. വിവിധ സഭാ മേലധ്യക്ഷന്മാർ ഈസ്റ്റർ സന്ദേശങ്ങൾ നൽകി.
Discussion about this post