കൊച്ചി: കൊച്ചി കോര്‍പറേഷനില്‍ പെയ്മെന്റ് സീറ്റ് വിവാദം. കോര്‍പറേഷനിലെ ഒന്നാം ഡിവിഷനില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെയാണ് ആരോപണവുമായി ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തിയത്.
ഒന്നാം വാര്‍ഡായ ഫോര്‍ട്ടുകൊച്ചിയില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷൈനി മാത്യുവിനെതിരെയാണ് പെയ്മെന്റ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പണം നല്കി സീറ്റ് വാങ്ങിച്ചുവെന്നും ഇത് പാര്‍ട്ടിക്ക് തന്നെ നാണക്കേടാണെന്നും ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
എന്നാല്‍ ആരോപണങ്ങളെ ഷൈനി മാത്യു തള്ളി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അവര്‍ പറഞ്ഞു. ഷൈനിക്കെതിരെ രണ്ട് കോണ്‍ഗ്രസ് വിമതരും മത്സര രംഗത്തുണ്ട്.
Discussion about this post