കൊച്ചി; കേരളത്തിൽ ദേശസ്നേഹികൾ അനുഭവിക്കുന്നത് കിരാതമായ വേട്ടയാടലാണെന്ന് 1921 പുഴ മുതൽ പുഴ വരെ സിനിമയുടെ സംവിധായകൻ രാമസിംഹൻ അബൂബക്കർ. സിനിമയുടെ പേരിലുളള സമൂഹമാദ്ധ്യമ പേജുകൾ പൂട്ടിക്കാൻ ആസൂത്രിത ശ്രമം നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സിനിമയ്ക്കെതിരെ സെൻസർ ബോർഡ് കൈകൊണ്ട നിലപാടിനെതിരെ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. എന്നാൽ വിധി വന്നതിന് പിന്നാലെ സിനിമയുമായി ബന്ധപ്പെട്ട രണ്ട് ഫേസ്ബുക്ക് അക്കൗണ്ടുകൾ ബ്ലോക്ക് ആയി. ഇതിന്റെ പശ്ചാത്തലത്തിലാണ് സംവിധായകൻ സിനിമയ്ക്കെതിരായ ആസൂത്രിത നീക്കങ്ങൾ തുറന്നുപറഞ്ഞ് രംഗത്തെത്തിയത്.
നിരന്തരമായ റിപ്പോർട്ടിങ് അടച്ചുപൂട്ടലുകൾ നമ്മുടെ ശബ്ദം പുറത്തുകേൾക്കരുതെന്ന് ആരെക്കെയോ ശഠിക്കുന്നു, ഇതുവരെ ഒരു റിപ്പോർട്ടിങ്ങും ബ്ലോക്കിങ്ങും നേരിടാത്ത മമധർമ്മയുടെ അക്കൗണ്ട് പോലും റെസ്ട്രിക്ഷൻ നേരിടുകയാണെന്ന് സ്വന്തം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അദ്ദേഹം പറഞ്ഞു. സിനിമ നിർമിക്കുന്ന മമ ധർമ്മ പ്രൊഡക്ഷൻസിന്റെ അക്കൗണ്ടിൽ കാരണം പോലുമില്ലാതെയാണ് നിയന്ത്രണം വന്നതെന്ന് സംവിധായകൻ ചൂണ്ടിക്കാട്ടുന്നു.
സിനിമയിൽ സെൻസർ ബോർഡിന്റെ അന്യായമായ നടപടികൾ കോടതി റദ്ദ് ചെയ്തതായി രാമസിംഹൻ അബൂബക്കർ അറിയിച്ചു. ബോർഡിന്റെ സർട്ടിഫിക്കറ്റ് ലഭിച്ചാൽ സിനിമ സ്ക്രീനിലെത്തുമെന്നും തന്നെ ഇതുവരെ പിന്തുണച്ച എല്ലാവരും കൂടെയുണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Discussion about this post