വത്തിക്കാന്‍: ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കാലം ചെയ്തു. 95 വയസായിരുന്നു. വത്തിക്കാനിലെ മേറ്റര്‍ എക്സീസിയ മൊണാസ്ട്രിയില്‍ വെച്ച് പ്രാദേശിക സമയം 9.34നായിരുന്നു വിയോഗം. കത്തോലിക്ക സഭയിലെ ഏറ്റവും പ്രായമേറിയ മാര്‍പാപ്പ ആയിരുന്നു അദ്ദേഹം. ഏറെ നാളായി അനാരോഗ്യത്തിലായിരുന്ന അദ്ദേഹത്തിന്റെ നില കഴിഞ്ഞ ദിവസം കൂടുതല്‍ മോശമായതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
ജര്‍മന്‍ പൗരനായ കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിംഗറാണ് ബെനഡിക്ട് പതിനാറാമന്‍ എന്ന സ്ഥാനപ്പേരില്‍ മാര്‍പാപ്പയായത്. 2005ല്‍ 78-ാം വയസിലാണ് അദ്ദേഹം മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്. എട്ട് വര്‍ഷത്തോളം കത്തോലിക്ക സഭയെ ധീരമായ ചുവടുവെയ്പുകളോടെ നയിച്ച ബെനഡിക്ട് പതിനാറാമന്‍ 2013ല്‍ സ്ഥാനത്യാഗം ചെയ്ത ശേഷം വിശ്രമം നയിക്കുകയായിരുന്നു. സിസ്റ്റര്‍ അല്‍ഫോന്‍സാമ്മയെ ഭാരത സഭയിലെ ആദ്യ വിശുദ്ധയായി നാമകരണം ചെയ്തതും ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ആയിരുന്നു.
Discussion about this post