മുംബൈ: നിർബന്ധിത മതപരിവർത്തനം സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹിന്ദു കുടുംബങ്ങൾ. പ്രതിവർഷം 200 ഓളം ഹിന്ദുക്കളാണ് ഇസ്ലാം മതത്തിലേക്ക് മാറ്റപ്പെടുന്നത് എന്നാണ് ഇവർ പറയുന്നത്. മഹാരാഷ്ട്രയിലെ ദൗണ്ടിൽ താമസിക്കുന്ന ഹിന്ദു കുടുംബങ്ങളാണ് മതതീവ്രവാദികളുടെ മതപരിവർത്തനത്തെക്കുറിച്ച് നിർണായക വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. മതതീവ്രവാദികളെ ഭയന്ന് പ്രദേശത്ത് ജീവിക്കാൻ കഴിയാത്ത അവസ്ഥയായെന്നും ഇവർ പറയുന്നു.
ഹിന്ദു പെൺകുട്ടികളെയാണ് പ്രധാനമായും ഇസ്ലാം മതത്തിലേക്ക് മാറ്റുന്നത്. ഇതിൽ ഭൂരിഭാഗവും പ്രണയം നടിച്ചുള്ള മതപരിവർത്തനങ്ങളാണ്. ഇത്തരത്തിൽ ഹിന്ദു പെൺകുട്ടികളെ മതം മാറ്റിയാൽ യുവാക്കൾക്ക് അഞ്ച് ലക്ഷം രൂപയാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന സംഘം പാരിതോഷികമായി നൽകുക. ഇത്തരം മതപരിവർത്തന റാക്കറ്റുകൾക്കെതിരെ നടപടി സ്വീകരിക്കാൻ കഴിയില്ല. കാരണം ഇവർക്ക് പ്രദേശത്തെ ചില എംപിമാരുടെയും എംഎൽഎമാരുടെയുമെല്ലാം പിന്തുണയുണ്ടെന്നും ഇവർ വ്യക്തമാക്കുന്നു.
പെൺകുട്ടികളെ പ്രണയം നടിച്ച് മതപരിവർത്തനത്തിന് ഇരയാക്കുമ്പോൾ ആണുങ്ങളെ ഹണി ട്രാപ്പ് വഴിയാണ് വലയിലാക്കുന്നത്. ഇത്തരത്തിൽ പ്രതിവർഷം 100 പുരുഷന്മാരെങ്കിലും ഇസ്ലാം മതം സ്വീകരിക്കാറുണ്ട്. 17-18 വയസ്സുള്ള പെൺകുട്ടികളെയാണ് മതപരിവർത്തന റാക്കറ്റ് ലക്ഷ്യമിടുന്നത്. ഇവരിൽ ഭൂരിഭാഗവും പഠനത്തിലുൾപ്പെടെ മികവ് തെളിയിച്ചവരാണ്. ചതി മനസ്സിലാക്കി ഇത്തരം ബന്ധങ്ങളിൽ നിന്നും പിൻമാറാനും പെൺകുട്ടികൾക്ക് കഴിയാറില്ല. അപ്പോഴേക്കും ഭീഷണി ആരംഭിക്കും. ഫറൂഖ് ഖുറേഷി, കുമെൽ ഖുറേഷി, ആഷിഖ് ഖുറേഷി, ഫർഹാൻ ഖുറേഷി എന്നിവരാണ് നിർബന്ധിത മതപരിവർത്തനത്തിന് പിന്നിൽ എന്നും കുടുംബങ്ങൾ വെളിപ്പെടുത്തി.
Discussion about this post