തിരുവനന്തപുരം: കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിയ്ക്ക് നേരെ ഭീഷണിപ്പെടുത്തി മുൻ എസ്എഫ്ഐ നോതാവായ അദ്ധ്യാപകൻ. അസോസിയേറ്റ് പ്രൊഫസർ നന്ദകുമാർ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയത്. എത്ര സിനിമ ചെയ്യുമെന്ന് കാണാമെന്നും നന്ദകുമാർ വെല്ലുവിളിക്കുന്നുണ്ട്.
ഇൻസ്റ്റിറ്റ്യൂട്ടിലെ സ്റ്റുഡന്റ് കൗൺസിൽ ചെയർമാന്റെ ഫോണിൽ വിളിച്ചാണ് ഭീഷണി മുഴക്കിയത്. നീയൊക്കെ ജനിക്കും മുൻപേ അറിയപ്പെടുന്ന ഒരു സർക്കാർ കോളേജിലെ എസ്എഫ്ഐ ചെയർമാൻ ആയിരുന്നു താനെന്ന് പറഞ്ഞുകൊണ്ടായിരുന്നു നന്ദകുമാറിന്റെ ഭീഷണി.
‘ നീയൊക്കെ ജനിക്കും മുൻപേ മുൻപേ അറിയപ്പെടുന്ന ഒരു സർക്കാർ കോളേജിലെ എസ്എഫ്ഐ ചെയർമാൻ ആയിരുന്നു ഞാൻ.
മനസിലായോ?. നിങ്ങൾ വിചാരിക്കുന്ന രീതിയിലുള്ള ആളല്ല. നിങ്ങൾക്ക് ആള് മാറിപ്പോയി. ഒരുപാട് ബന്ധങ്ങളും സ്വാധീനവും ഉള്ള വ്യക്തിയാണ് ഞാൻ. മനസ്സിലായോ? . എന്നോട് കളിക്കരുത്. പഠിക്കാൻ വന്നാൽ പഠിക്കുക. അല്ലാതെ വിചാരണയൊന്നും വേണ്ട. അത് പള്ളിയിൽ പോയി പറഞ്ഞാൽ മതി. നമുക്ക് ഫിലിം ഇൻഡസ്ട്രിയിൽ നേരിട്ട് കാണാം. നിങ്ങൾ എത്രത്തോളം സിനിമ ചെയ്യുന്നുണ്ട് എന്നത് ഞാനും കൂടി അറിയേണ്ടേ?. പഠിപ്പിക്കാൻ വരുന്നവരെ അധിക്ഷേപിക്കുകയും ആക്ഷേപിക്കുകയും ചെയ്യുകയല്ലാ വേണ്ടത്. ചെയർമാൻ യോഗ്യത വേണം. നിനക്ക് അതില്ല. എന്റെ മുൻപിൽ നീയൊന്നും ആരുമല്ല’ – ഇതായിരുന്നു നന്ദകുമാറിന്റെ ഭീഷണി. ഇയാൾ വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Discussion about this post