തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് പരസ്യ പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സുധീരന് മുന്നറിയിപ്പ് നല്കി. അഭിപ്രായമുള്ളവര്‍ക്ക് തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാനായി ചേരുന്ന കെ.പി.സി.സി.യുടെ യോഗത്തില്‍ തങ്ങളുടെ അഭിപ്രായം പറയാവുന്നതാണ്. ഉത്തരവാദപ്പെട്ടവര്‍ ഇനിയും ഇത്തരത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ തുടരുന്നതിനെ ഗൗരവത്തോടെയാണ് കെ.പി.സി.സി കാണുന്നത്. ഇതിനെതിരെ കര്‍ശനമായ നടപടി കൈക്കൊള്ളും-സുധീരന് വ്യക്തമാക്കി.
എറണാകുളം ഡി.സി.സി.യിലെ ഉത്തരവാദപ്പെട്ടവര്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പൊതു ചര്‍ച്ച നടത്തിയത് ഉചിതമായില്ല. തിരഞ്ഞെടുപ്പില്‍ പാടുപെട്ട പ്രവര്‍ത്തകരെ നിരാശപ്പെടുന്നതാണ് ഇത്തരം പ്രസ്താവനകളും ചര്‍ച്ചകളുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് ദിവസം കണ്ണൂരില്‍ സി.പി.എം. നടത്തിയ അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്നും സുധീരന് ആവശ്യപ്പെട്ടു. സി.പി. എം. അക്രമരാഷ്ട്രീയം ഉപേക്ഷിച്ചിട്ടില്ലെന്നാണ് ഈ അക്രമങ്ങള്‍ കാണിക്കുന്നത്. കണ്ണൂരില്‍ പല സ്ഥലങ്ങളിലും സ്ഥാനാര്‍ഥികളുടെയും പ്രവര്‍ത്തകരുടെയും വീടുകള്‍ക്ക് നേരെയും വാഹനങ്ങള്‍ക്കു നേരയും ആക്രമണങ്ങള്‍ ഉണ്ടായി. രാഷ്ട്രീയ കുറ്റവാളികളായല്ല, ക്രിമിനലുകളായി കരുതി വേണം നടപടി സ്വീകരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post