പൂനെ ; സ്ത്രീ അബലയല്ല , ശക്തയാണെന്ന് കാട്ടിത്തരുന്ന കാലമാണിത് . ഇവിടെയിതാ പൂനെയിലെ സ്ത്രീകൾ വനിതാ ദിനം ആഘോഷിച്ചത് മദ്യശാല അടിച്ച് തകർത്താണ് .പൂനെയിലെ വഡ്ഗാവ് മാവലിലാണ് സ്ത്രീകൾ ഒത്തു ചേർന്ന് മദ്യശാല തകർത്തത് .
സാധാരണക്കാരും സ്ത്രീകളും ഈ മദ്യശാല മൂലം ഏറെ ബുദ്ധിമുട്ടിയിരുന്നു . ഒടുവിൽ ഇന്ന് സ്ത്രീകൾ ഒത്തുചേർന്ന് മദ്യശാല തകർക്കുകയായിരുന്നു . മാവലിലെ റെയിൽവേ സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന മദ്യവിൽപ്പനശാലയാണ് സ്ത്രീകൾ തകർത്തത്. സ്കൂൾ കുട്ടികൾ, പെൺകുട്ടികൾ, സ്ത്രീകൾ, റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വയോധികർ എന്നിവർക്ക് മദ്യപാനികൾ ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു .
സ്ത്രീകളെയും പെൺകുട്ടികളെയും പീഡിപ്പിക്കുന്ന നിരവധി സംഭവങ്ങളും ഈ ഭാഗത്ത് നടന്നിട്ടുണ്ടെന്ന് പറയപ്പെടുന്നു. മദ്യശാല അടച്ചുപൂട്ടുന്നത് സംബന്ധിച്ച് പോലീസിന് പരാതി നൽകിയെങ്കിലും താത്കാലികമായി അടച്ചിടുകയും സ്ഥിതി വീണ്ടും പഴയപടിയാകുകയും ചെയ്യുമായിരുന്നു . തുടർന്ന് ഇന്ന് വനിതാ ദിനം ആഘോഷിക്കുമ്പോൾ സ്ത്രീകൾ ഒത്തുചേർന്ന് ഇത് തല്ലി തകർക്കുകയായിരുന്നു . സ്ഥലത്ത് മറ്റൊരു ബിസിനസ് തുടങ്ങാൻ പ്രദേശത്തെ നിർധനായ സ്ത്രീയോട് മറ്റ് സ്ത്രീകൾ ആവശ്യപ്പെട്ടിട്ടുമുണ്ട് .
Discussion about this post