നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ജെയിലർ എന്ന സിനിമയുടെ ചിത്രകരണത്തിനായി സൂപ്പർസ്റ്റാർ രജനീകാന്ത് കേരളത്തിൽ. സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് താരം കേരളത്തിലെത്തിയത്. ചാലക്കുടിയിലാകും ക്ലൈമാക്സ് ചിത്രീകരണമെന്നാണ് റിപ്പോർട്ടുകൾ.
https://twitter.com/surbalu/status/1638605627760181248?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1638605627760181248%7Ctwgr%5Ec9f45c5eafd23b551465d54c45dbbc385ce77f58%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fmovies-music%2Fnews%2Frajinikanth-in-kerala-for-jailer-climax-shoot-nelson-movie-1.8416594
കൊച്ചി വിമാനത്താവളത്തിൽ നിന്ന് താരം പുറത്തേക്കിറങ്ങുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. വിമാനത്താവളത്തിലൂടെ അതിവേഗം നടന്നുവരുന്നതും ആരാധകർക്ക് നേരെ കൈവീശി കാണിക്കുന്നതും വീഡിയോയിൽ കാണാനാകും. രജനീകാന്തിനെ ആരതിയുഴിഞ്ഞ് ആരാധകർ സ്വാഗതം ചെയ്യുന്ന വീഡിയോയും കാണാം.
https://twitter.com/Chalakudy534/status/1638607410343313410?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1638607410343313410%7Ctwgr%5Ec9f45c5eafd23b551465d54c45dbbc385ce77f58%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fmovies-music%2Fnews%2Frajinikanth-in-kerala-for-jailer-climax-shoot-nelson-movie-1.8416594
മുത്തുവേൽ പാണ്ഡ്യൻ എന്ന വേഷത്തിലാണ് ചിത്രത്തിൽ രജനീകാന്ത് എത്തുന്നത്. മോഹൻലാൽ, ശിവരാജ് കുമാർ, സുനിൽ, വസന്ത് രവി എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Discussion about this post