ലക്നൗ: ഉത്തർപ്രദേശിൽ ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ബറേലി സ്വദേശി ആബിദാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിൽ കഴിഞ്ഞ ദിവസം ആബിദിനെതിരെ പോലീസ് കേസ് എടുത്തിരുന്നു.
സിറ്റി പോലീസ് സൂപ്രണ്ട് രാഹുൽ ഭാട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആബിദിനെ അറസ്റ്റ് ചെയ്തത്. യുവതി പരാതി നൽകിയതിന് പിന്നാലെ ആബിദ് ഒളിവിൽ പോയിരുന്നു. ഇയാളെ രഹസ്യ കേന്ദ്രത്തിൽ എത്തിയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ നിർബന്ധിത മതപരിവർത്തന നിരോധന നിയമ പ്രകാരമുള്ള വകുപ്പുകൾ ചുമത്തി.
24 കാരിയായ യുവതിയാണ് പരാതിക്കാരി. പ്രദേശത്ത് ബ്യൂട്ടി പാർലർ നടത്തിവരികയാണ് യുവതി. ഇവിടെ സ്ഥിരമായി എത്താറുള്ള ആബിദ് ഹിന്ദു പേരിൽ പ്രണയം നടിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇത് പിന്നീട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ചിത്രങ്ങൾ പകർത്തി. ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പിന്നീട് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു.
സ്വന്തം വീട്ടിലേക്ക് പെൺകുട്ടിയെ കൊണ്ടുപോയ ഇയാൾ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി. പിന്നീട് പിതാവുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയായിരുന്നു. ഇതോടെയാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്.
Discussion about this post