തിരുവനന്തപുരം: കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന തുക അപര്യാപ്തമെന്ന് മേള ഡയറക്ടര്‍ ഷാജി എന്‍ കരുണ്‍. മൂന്ന് കോടി രൂപമാത്രമാണ് ഇപ്പോള്‍ മേളയ്ക്കായി അനുവദിച്ചിട്ടുള്ളത്.കുറഞ്ഞത് ഏഴരക്കോടി രൂപയെങ്കിലും വേണമെന്നും ഷാജി എന്‍ കരുണ്‍ പറഞ്ഞു..
20 വര്‍ഷം തികയുന്ന കേരള രാജ്യാന്തര ചലച്ചിത്രമേള മൂന്ന് കോടിരൂപയ്ക്കുള്ളില് നടത്താന്‍ പ്രയാസപ്പെടുകയാണ് സംഘാടകര്‍.2 കോടികൂടി വകയിരുത്തിയിട്ടുണ്ടെങ്കിലും അത് ഇതുവരെ അനുവദിച്ചിട്ടില്ല..സിനിമയില്‍ നിന്ന് വിനോദ നികുതിയിനത്തില്‍ നൂറുകോടിയോളം രൂപയാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. അതിന്റെ ഒരംശമെങ്കിലും ചലച്ചിത്രമേള നടത്തിപ്പിനായി മാറ്റി വയ്ക്കണമെന്ന നിര്‍ദ്ദേശമാണ് ഷാജി. എന്‍ കരുണ്‍ മുന്നോട്ട് വയ്ക്കുന്നത്
ഗോവ ചലച്ചിത്ര മേള നടക്കുന്നത് 17 കോടിക്കാണ് മുബൈ കൊല്‍ക്കത്ത മേളകള്‍ക്ക് 10 കോടിയോളമാണ് ചിലവ്. അപ്പോഴാണ് കേരളത്തിന്റെ രാജ്യാന്തരമേളയ്ക്ക് വെറും മൂന്ന് കോടി മാത്രം അനുവദിച്ചിരിക്കുന്നത്. നാളെ മുതലാണ് ചലച്ചിത്രമേള ആരംഭിക്കുന്നത്.
Discussion about this post