മഞ്ജു വാര്യരുമായി ബന്ധപ്പെടുത്തി വന്ന വ്യാജ വാർത്തയിൽ പ്രതികരണവുമായി നാദിർഷ. താനും മഞ്ജുവും അറിയാത്ത കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. റീച്ച് കിട്ടാനുള്ള മഞ്ഞ പത്രങ്ങളുടെ തറ വേലയാണ് ഇതെന്നും നാദിർഷ പറയുന്നു.
”ഇത് ഞാനും മഞ്ജുവാര്യരും അറിയാത്ത കാര്യങ്ങളാണല്ലോ. മഞ്ഞപത്രങ്ങളേ…ഏതായാലും റീച്ച് കിട്ടാൻ എന്ത് തറവേലയും കാട്ടുന്ന നിങ്ങൾക്ക് എന്റെ … നമസ്‌ക്കാരം.”വ്യാജ വാർത്തയുടെ സ്‌ക്രീൻ ഷോട്ട് പങ്കുവച്ച് നാദിർഷ കുറിച്ചു.
മഞ്ജുവിനെക്കുറിച്ച് നാദിർഷ പറയുന്ന വാക്കുകളെന്ന രീതിയിലാണ് വ്യാജ പോസ്റ്റർ പ്രചരിച്ചത്. മഞ്ജു വാര്യർ ഒരുപാട് മാറി പോയി . പഴയ കാര്യങ്ങളെല്ലാം മറന്നു . ഞാൻ വിളിച്ചപ്പോൾ എന്നോട് പ്രതികരിച്ച രീതി വിഷമിപ്പിച്ചു ഇതായിരുന്നു പോസ്റ്ററിലെ വാക്കുകൾ .
മിമിക്രി വേദികളിലൂടെയെത്തി നടനും സംവിധായകനും ടിവി അവതാരകനുമൊക്കയായി മാറിയ താരമാണ് നാദിർഷ. നടൻ
ദിലീപുമായുള്ള നാദിർഷയുടെ സൗഹൃദമാണ് മഞ്ജുവിലേക്കുമെത്തിയത്. ‘ദില്ലിവാലാ രാജകുമാരൻ’ എന്ന സിനിമയുടെഷൂട്ടിനിടെയാണ് മഞ്ജുവും നാദിർഷയും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്.
Discussion about this post