തിരുവനന്തപുരം: ബിലീവേഴ്സ് ചര്‍ച്ച് തലവനും സുവിശേഷകനുമായ ബിഷപ്പ് കെപി യോഹന്നാന് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായി വിശ്വാസിയുടെ പരാതി. ബിലീവേഴ്സ് ചര്‍ച്ചിന്റെയും ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെയും ആദ്യകാല ഡയറക്ടറും മാനേജിംഗ് ട്രസ്റ്റിയുമായ ജോയിക്കുട്ടി ചാക്കോയുടെ മകന് സമരിറ്റന്‍ സോളമനാണ് പരാതിക്കാരന്.
സോളമന്റെ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ-സുവിശേഷ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന തന്നെ ബിഷപ്പ് കെപി യോഹന്നാനും കൂട്ടരും മോശക്കാരനായി ചിത്രീകരിക്കുകയാണ്. തനിയ്ക്ക് ലഭിച്ചുകൊണ്ടിരുന്ന വിദേശ ഫണ്ടുകള്‍ തട്ടിയെടുത്തു. ബിഷപ്പിന്റെ തട്ടിപ്പുകളെക്കുറിച്ച് പുസ്തകമെഴുതിയതിന് ഗുണ്ടകളെ അയച്ച് ബംഗലൂരുവിലെ വീട് തകര്‍ക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്തതായും സോളമന് പറയുന്നു.
അന്യമതത്ഥരെ സഭയിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്നതിന് പാസ്റ്റര്‍മാര്‍ക്ക് ഗ്രേഡ് അടിസ്ഥാനത്തില്‍ കെപി യോഹന്നാന് ശമ്പളം കൊടുക്കുന്നതായും സോളമന് ആരോപിക്കുന്നു. മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് സോളമന് പരാതിയില്‍ പറയുന്നു.
Discussion about this post