രജനികാന്തിന്റെ ഗംഭീര തിരിച്ചുവരവ് അടയാളപ്പെടുത്തി ‘ജയിലർ’. ജൈത്രയാത്ര തുടരുകയാണ്. ഭാഷാഭേദമന്യേയുള്ള താരങ്ങളും രജനികാന്ത് ചിത്രത്തിൽ ഒന്നിച്ച് എത്തിയതിനാൽ തെന്നിന്ത്യയാകെ ആവേശത്തിലാണ്. ഇപ്പോഴിതാ ഈ സൂപ്പർഹിറ്റ് ചിത്രത്തിൽ അഭിനയിക്കാനായി താരങ്ങൾ വാങ്ങിയ പ്രതിഫലത്തുകയാണ് ചർച്ചയാകുന്നത്.
ജയിലറായി വേഷമിടാൻ തലൈവർ രജനീകാന്ത് ഏകദേശം 110 കോടി രൂപയാണ് വാങ്ങിയത്. മോഹൻ ലാലിനാകട്ടെ മിനിറ്റുകൾ മാത്രമുള്ള കാമിയോ റോളിന് ഏകദേശം 8 കോടി രൂപ പ്രതിഫലം നൽകിയെന്നുമാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്ന കന്നട സൂപ്പർതാരം ശിവരാജ് കുമാറിന് 4 കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചത്.
ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്ന തമന്നയ്ക്ക് 4 കോടിയും, സഹതാരമായ രമ്യ കൃഷ്ണന് 80 ലക്ഷവുമാണ് പ്രതിഫലം എന്നാണ് റിപ്പോർട്ട്. പ്രധാന വില്ലൻ റോളിൽ എത്തുന്ന ജാക്കി ഷ്രോഫിന് 4 കോടി രൂപയാണ് പ്രതിഫലം നൽകിയിരിക്കുന്നത്. ചിത്രത്തിൽ കോമഡി വേഷത്തിൽ എത്തുന്ന യോഗി ബാബുവിന് ഒരു കോടി രൂപ പ്രതിഫലം നൽകുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു
Discussion about this post