കൊല്ലം : വന്മദ്യശേഖരവുമായി കൊട്ടാരക്കരയില്‍ ഒരാള്‍ പിടിയില്‍. മേലില സ്വദേശി ജനാര്ദ്ദനക്കുറുപ്പിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. അര ലിറ്ററിന്റെ 100 കുപ്പി മദ്യം ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തു.
കൊട്ടാരക്കര എക്സൈസും കുന്നിക്കോട് പൊലീസും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് മദ്യശേഖരം പിടികൂടിയത്.
ജനാര്‍ദ്ദനക്കുറുപ്പ് താമസിച്ചിരുന്ന വീടിന്റെ പുറകുവശത്തായി മൂന്ന് ചാക്കുകളിലായാണ് 100 കുപ്പി മദ്യം സൂക്ഷിച്ചിരുന്നത്. മുന്‍പും സമാനകേസുകളില്‍ പിടിയിലായിട്ടുള്ള വ്യക്തിയാണ് ജനാര്‍ദ്ദനക്കുറുപ്പ്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇയാളുടെ പ്രവൃത്തികൾ എക്സൈസ് ഷാഡോ സംഘം നിരീക്ഷിച്ചുവരികയായിരുന്നു. കൊട്ടാരക്കര എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഇന്‍സ്പെക്ടര്‍ കെ.ആര് അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജനാർദ്ദനക്കുറുപ്പിനെ പിടികൂടിയത്.
Discussion about this post